വിധു വിൻസെന്റ് സംവിധാനം ചെയ്ത വൈറൽ സെബി വേൾഡ് വൈഡ് റിലീസ് നാളെ (20) ദുബായ് എക്സ്പോയിൽ നടക്കും. ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ വൈകിട്ട് ആറിനാണ് വേൾഡ് പ്രീമിയർ .
ഒരു യൂട്യൂബർ ആവാൻ ആഗ്രഹിച്ചു നടക്കുന്ന ടാക്സി ഡ്രൈവർ സെബിയുടെയും നാട്ടിൽ പഠിക്കാൻ വരുന്ന വിദേശി പെൺകുട്ടി അഫ്രയുടെയും ജീവിതത്തിൽ വഴിത്തിരിവാകുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ഈജിപ്ഷ്യൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, കുട്ടിയേടത്തി വിലാസിനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളി, ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |