മുംബയ് : വെസ്റ്റേൺ റെയിൽവേയിൽ 3612 അപ്രന്റിസ് ഒഴിവുകളിൽ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വിവിധ വർക് ഷോപ്പുകളിലും ഡിവിഷനിലുകളിലുമാണ് അവസരം. ഒരുവർഷത്തെ പരിശീലനമുണ്ടായിരിക്കും. വിവിധ സ്ഥലങ്ങളും ഒഴിവുകളുടെ എണ്ണവും താഴെ. മുംബയ് സെൻട്രൽ 745, വഡോദര 434, അഹമ്മദാബാദ് 622, രത്ലം415, രാജ്കോട്ട് 165, ഭാവ്നഗർ 206, പരേൽ വർക്ക് ഷോപ്പ് 392, മഹാലക്ഷ്മി വർക്ക് ഷോപ്പ് 67, ഭാവ്നഗർ വർക്ഷോപ്112, സാബർമതി എൻജിനിയറിംഗ് വർക്ക് ഷോപ്പ് (എസ്.ബി.ഐ. എൻജി.) 60, സാബർമതി സിഗ്നൽ വർക്ക് ഷോപ്പ് 25, പ്രതാപ് നഗർ വർക്ക് ഷോപ്പ് 72, ദഹോദ് വർക്ക് ഷോപ്പ്263, ഹെഡ്ക്വാർട്ടേഴ്സ് 34.
ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ടർണർ, മെഷീനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക് എൽ.ടി. ആൻഡ് കേബിൾ, പൈപ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ),സ്റ്റെനോഗ്രാഫർ തുടങ്ങിയവയാണ് ട്രേഡുകൾ. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 26.05.2022നുമുൻപ് യോഗ്യത നേടണം.പ്രായം: 15-24 വയസ്സ്. 2022 ജൂൺ 27 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവുണ്ട്. അപേക്ഷാഫീസ്: 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വനിത എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക് www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അവസാനതീയതി ജൂൺ 27
ഡൽഹിയിൽ ഒഴിവ്
ന്യൂഡൽഹി: ഡൽഹി ഡവ ലപ്പ്മെന്റ് അതോറിറ്റിയിൽ 279 ഒഴിവുകളിൽ നിയമനം നടത്തും.ഓൺലൈൻ അപേക്ഷ ജൂൺ 11 മുതൽ ജൂലായ് 10 വരെ. ജൂനിയർ എൻജിനീയർ സിവിൽ (220), ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ, മെക്കാനിക്കൽ (35), പ്ളാനിംഗ് അസിസ്റ്റന്റ് (15), ജൂനിയർ ട്രാൻസ്ലേറ്റർ- ഒഫീഷ്യൽ ലാംഗ്വേജ് (6), പ്രോഗ്രാമർ (2) അസിസ്റ്റന്റ് ഡയറക്ടർ ലാൻഡ് സ്കേപ്പ് (1). അപേക്ഷയും വിശദാംശങ്ങളും www.dda.gov.inൽ.
എക്സിക്യുട്ടീവ് നിയമനം
എ.ഐ എൻജി നിയറിഗ് സർവീസസ് ലിമിറ്റ ഡിൽ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവിന്റെ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷ ണിച്ചു. എക്സിക്യൂട്ടീവ് ഫി നാൻസ്, എക്സിക്യൂട്ടീവ് ഫിനാൻസ്, എക്സിക്യൂട്ടീവ് എച്ച്.ആർ. ജൂനിയർ എ ക്സിക്യൂട്ടീവ് ഫിനാൻസ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം.
അദ്ധ്യാപകരാകാം
തിരുവനന്തപുരം: ന്യൂഡൽഹിയിലെ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ (എൻ.സി.ഡി.സി) അദ്ധ്യാപക പരിശീലനകോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പത്തു മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ പ്രീ സ്കൂൾ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ എന്നിവയാണ് കോഴ്സുകൾ. വിശദവിവരങ്ങളും അപേക്ഷാഫോറവും www.aiesl.in. അവസാന തീയതി ജൂൺ 10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |