കേരള സർക്കാരിന് കീഴിലുള്ള സ്ഥാപനമായ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജിയിൽ (അനെർട്ട്) 40 ഒഴിവുകൾ. അപേക്ഷ ജൂൺ 29 വരെ നൽകാം. പ്രൊജക്ട് എൻജിനിയർ, അസി. അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊജക്ട് എൻജിനിയർ, പ്രൊജക്ട് അസിസ്റ്റന്റ് (ഐ.ടി), ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ്. പ്രൊജക്ട് എൻജിനിയർക്ക് എം ടെക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ എനർജി സിസ്റ്റംസ്/ പവർ സിസ്റ്റംസ്/ അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ റിന്യൂവബിൾ എനർജി/ എനർജി മാനേജ്മെന്റ് എൻജിനിയറിംഗ്, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
അസിസ്റ്റന്റ് പ്രൊജക്ട് എൻജിനിയർക്ക് ബിടെക്ക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ കമ്പ്യൂട്ടർ എൻജിനിയറിംഗ്.
പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത ബി.ടെക്ക് (സി.എസ്, ഐ.ടി), ടെക്നിക്കൽ അസിസ്റ്റന്റിന് ഡിപ്ളോമ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗ്) മൂന്നുവർഷത്തെ പരിചയം അതല്ലെങ്കിൽ ബിടെക്ക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ എൻജിനിയറിംഗ്/ ഒരുവർഷത്തെ പരിചയം). വിശദാംശങ്ങൾ:www.cmdkerala.net
യു.പി.എസ്.സി
അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി:അസി. എക്സിക്യുട്ടീവ് എൻജനിയർ ഉൾപ്പെടെയുള്ള പോസ്റ്റുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. യു.പി.എസ്.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. സയന്റിഫിക്ക് ഓഫീസർ, അസി. മൈനിംഗ് ജിയോളജിസ്റ്റ്, അസി. എക്സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയ 24 പോസ്റ്റുകളിലാണ് ഒഴിവുകൾ. എസ്.ബി.ഐ നെറ്റ് ബാങ്ക് വഴി 25 രൂപ അപേക്ഷാഫീസ് അടക്കണം. എസ്.സി, എസ്.ടി, സാമ്പത്തിക പിന്നാക്കവിഭാഗം, വനിതകൾ എന്നിവർ ഫീസ് അടക്കേണ്ട. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആർ.സി.സിയിൽ നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ ഡി.ടി.പി ഓപ്പറേറ്ററുടെ ഒരു ഒഴിവുണ്ട്. കരാർ നിയമനമാണ്. ജൂലായ് ഒന്നുവരെ അപേക്ഷിക്കാ. യോഗ്യത പ്ളസ്ടു. മണിക്കൂറിൽ 15,000 കീടൈപ്പിംഗ് വേഗം വേണം. പ്രായപരിധി 25 വയസ്. ശമ്പളം 17000, www.rcctvm.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |