ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിൽ 40 സയന്റിസ്റ്റുകളുടെ ഒഴിവുകൾ. സ്ഥിരനിയമനമാണ്. ജൂലായ് ഒന്നുവരെ അപേക്ഷിക്കാം. ബയോ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് ഇവയിൽ ഒന്നാം ക്ളാസ് പി.ജി ബിരുദവും നാലുവർഷത്തെ പരിചയവും അല്ലെങ്കിൽ രണ്ടാം ക്ളാസ് പി.ജിയും പി എച്ച്ഡിയും നാലുവർഷ പരിചയവും, ഐ.ടി കമ്പ്യൂട്ടർ സയൻസ്. ഇവയിൽ ബി.ഇ, ബിടെക് ആറുവർഷപരിചയം, പ്രായപരിധി നാൽപ്പത്. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും icmr.org.in
നവോദയയിൽ
കൗൺസലർ
നവോദയ വിദ്യാലയ സമിതിയിൽ കൗൺസലർ തസ്തികയിൽ ഒഴിവുണ്ട്. കരാർ നിയമനമായിരിക്കും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. 2022-23 വർഷത്തേക്കാണ് നിയമനം.
അപേക്ഷാഫീസ് 500 രൂപയാണ്. എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗം എന്നിവയ്ക്ക് ഫീസില്ല. അവസാനതീയതി ജൂൺ 25. സൈക്കോളജിയിൽ എം.എ, എം എസ്സി അല്ലെങ്കിൽ ഗൈഡൻസ് ആൻഡ് കൗൺസലിംഗിൽ ഒരു വർഷത്തെ ഡിപ്ളോമ, ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 28-50 വയസ് വരെയാണ്. ശമ്പളം 44,900 രൂപ. വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.navodaya.gov.in, nvs/ro/Hyderbad/en/home എന്ന ലിങ്ക് സന്ദർശിക്കണം.
ഹോസ്റ്റൽ മാനേജർ
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ റസിഡന്റ് അസിസ്റ്റന്റ് ഹോസ്റ്റൽ മാനേജർ രണ്ടു ഒഴിവുകളിലേക്ക് സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ശമ്പളം: 20,000. വിശദാംശങ്ങൾ www.iist.ac
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |