കേരള സാമൂഹിക സുരക്ഷാമിഷൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിന് കീഴിലുള്ള റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ/ ഓട്ടിസം സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ/ പീഡിയാട്രീഷ്യൻ, ക്ളിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. പ്രായപരിധി 2022 ആഗസ്റ്റ് ഒന്നിന് 56 വയസ്. അഭിമുഖം ആഗസ്റ്റ് 25 ന് തിരുവനന്തപുരം മെഡിക്കൽ
കോളേജിലെ
പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ.മെഡിക്കൽ ഓഫീസർ നിയമനങ്ങൾക്ക് (പീഡിയാട്രീഷ്യൻമാർക്കാണ് മുഖ്യപരിഗണന) ഒഴിവ്: 1, യോഗ്യത പീഡിയാട്രീഷ്യൻ എം.ഡി/ ഡി.എൻ.ബി-ചൈൽഡ് ഹെൽത്ത് ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ രജിസ്ട്രേഷൻ, ശമ്പളം: 57,525, മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ രജിസ്ട്രേഷൻ, ശമ്പളം: 54,200
ക്ളിനിക്കൽ സൈക്കോളജിസ്റ്റ്:ഒഴിവ്: 1, യോഗ്യത: എം.ഫിൽ, ക്ളിനിക്കൽ സൈക്കോളജി, ആർ.സി.ഐ രജിസ്ട്രേഷൻ, ശമ്പളം: 36,000
ഒപ്ടോമെട്രിസ്റ്റ്: ഒഴിവ്:1, യോഗ്യത: പ്രീഡിഗ്രി, പ്ളസ്ടുവും (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം), കേരളത്തിലെ മെഡിക്കൽ കോളേജുകൾ നടത്തുന്ന രണ്ടുവർഷത്തെ ഒഫ്താൽമിക് അസിസ്റ്റന്റ് കോഴും അല്ലെങ്കിൽ ഒപ്ടോമെട്രി/ഒഫ്താൽമിക്ക് അസിസ്റ്റന്റ് ബിരുദം. ശമ്പളം: 24,520.
ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്- ഒഴിവ്:1, യോഗ്യത: ഒക്യുപേഷണൽ തെറാപ്പി ബിരുദം, ശമ്പളം: 30,995.
പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0471 2 341200, www,socialsecuritymission.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |