പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ/വയലിൻ/മൃദംഗം)/ബിപിഎ (വോക്കൽ/ വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.ഇ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ മൈക്രോ പ്രോസസർ ലാബ്, സിസ്റ്റം സോഫ്റ്റ്വെയർ ലാബ് പ്രാക്ടിക്കൽ 29 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.
നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്വെയർ ലാബ് പ്രാക്ടിക്കൽ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് 30, മെയ് 6, 7, 9 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ വൊക്കേഷണൽ കോഴ്സ് മൈക്രോബയോളജി പ്രാക്ടിക്കൽ 29 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി 29 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ വൈവവോസി മേയ് 5 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
28ന് ആരംഭിക്കുന്ന ബിഎ പാർട്ട് 3 മെയിൻ ആൻഡ് സബ്സിഡിയറി (ആന്വൽ സ്‌കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകൾക്ക് മടത്തറ ട്രാവൻകൂർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാ കേന്ദ്രമായി തിരെഞ്ഞെടുത്തവർ പെരിങ്ങമ്മല ഇക്ബാൽ കോളേജിലും മുതുകുളം യു.ഐ.ടി. പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തവർ കായംകുളം എം.എസ്.എം. കോളേജിലും പരീക്ഷ എഴുതണം.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷയുടെ പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിബിഎ പരീക്ഷയുടെ പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റർ ബി.പി.ഇ.എഡ് (2020 സ്‌കീം – രണ്ട് വർഷ കോഴ്സ്) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ മേയ് 5 വരെയും 400 രൂപ പിഴയോടെ മേയ് 7 വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ, എം.സി.എ, എം.ടി.ടി.എം, എം.എച്ച്.എം, (സി.എസ്.എസ്) മൂന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി (2023 അഡ്മിഷൻ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 30 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രം (പുതിയ സ്‌കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് മേയ് മൂന്നുവരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |