SignIn
Kerala Kaumudi Online
Sunday, 26 April 2026 5.01 AM IST

വേദിയിൽ കസേരയില്ല, വെറും കാഴ്ചക്കാരി മാത്രം; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റോളില്ലാതെ ആര്യാ രാജേന്ദ്രൻ

Increase Font Size Decrease Font Size Print Page
arya-

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാഴ്ചക്കാരിയുടെ റോളിൽ ഒതുങ്ങി മുൻ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ആര്യ നേമം മണ്ഡലത്തിൽ എംഎ ബേബി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലാണ് ആദ്യമായി എത്തിയത്. എന്നാൽ ആര്യയ്ക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല. മൈതാനത്തെ ഒരു കോണിലാണ് ആര്യ നിലയുറപ്പിച്ചത്.

രജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് ആര്യ കോർപ്പറേഷന്റെ തലപ്പത്തെത്തിയത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യയ്ക്ക് സീറ്റ് നൽകിയില്ല. അന്ന് പാർട്ടി നേതൃത്വം പറഞ്ഞത്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുമെന്നാണ്. എന്നാൽ സ്ഥാനാർത്ഥി ചർച്ചയിൽ പോലും ആര്യയുടെ പേര് ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പൂജപ്പുരയിലെ പരിപാടിക്ക് എത്തിയ ആര്യാ രാജേന്ദ്രൻ നേതാക്കൾ വേദി വിടുന്നതിന് മുമ്പ് തന്നെ മടങ്ങി.

ആര്യ ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ തിരുവനന്തപുരത്താണ് പ്രവർത്തിക്കുന്നതെന്ന് പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തിന് ഭർത്താവ് സച്ചിൻദേവ് പറഞ്ഞിരുന്നു. അതേസമയം, ആര്യാ രജേന്ദ്രൻ തലസ്ഥാനത്ത് നിന്ന് പ്രവർത്തനമേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ.

TAGS: KERALA, CPM, ARYA RAJENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.