
അങ്കമാലി: കരയാംപറമ്പ് മാഞ്ഞാലി തോടിനു സമീപമുള്ള ട്രാൻസ്‌ഫോർമറിൽ കയറിക്കൂടിയ മലമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വനത്തിൽനിന്ന് തോടുവഴി എത്തിയതാണെന്നു കരുതുന്നു.
മലമ്പാമ്പ് ട്രാൻസ്‌ഫോർമറിലേക്ക് കയറുന്നതു കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ഓഫ് ചെയ്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ട് ചാക്കിലാക്കി. പിന്നീട് വനത്തിൽ തുറന്നുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |