തിരുവനന്തപുരം: മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാനും ഗാന്ധിയൻ തത്വങ്ങളിലേക്ക് മടങ്ങാനും സമയമായെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ, എം.എം. നസീർ, ട്രഷറർ വി. പ്രതാപചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, വർക്കല കഹാർ, ചെറിയാൻ ഫിലിപ്പ്, ടി. ശരത് ചന്ദ്രപ്രസാദ്, കെ. മോഹൻകുമാർ, രഘുചന്ദ്രപാൽ, നെയ്യാറ്റിൻകര സനൽ,മ ൺവിള രാധാകൃഷ്ണൻ, ഷിഹാബുദീൻ കാര്യത്ത്, ആറ്റിപ്ര അനിൽ, മുടവൻമുഗൾ രവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |