കൊട്ടിയം: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ കൊല്ലം കണ്ണനല്ലൂർ ആയൂർ റോഡിൽ പുന്തലത്താഴം ഡീസന്റ് ജംഗ്ഷനിലായിരുന്നു അപകടം.
ചന്ദനത്തോപ്പ് കൊറ്റങ്കര ദിവ്യാ ഭവനത്തിൽ മോഹനന്റെ ഭാര്യ ഗീതാകുമാരിയാണ് (58) മരിച്ചത്. ഭർത്താവ് മോഹനനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖത്തല ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസിന്റെ പിൻഭാഗം ബെെക്കിൽ തട്ടിയാണ് അപകടം. ഇരുവരും റോഡിന്റെ വശത്തേക്കാണ് വീണത്. എന്നാൽ ഗീതാകുമാരി റോഡിൽ തലയിടിച്ചാണ് വീണത്. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗീതാകുമാരി മരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ദിവ്യ, ദീപു. മരുമക്കൾ: സുനിൽകുമാർ, ഡോ.അഖില. ഇരവിപുരം പൊലീസ് കേസെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |