മലപ്പുറം: കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടര വയസുകാരൻ മരിച്ചു. കീഴുപറമ്പ് പഞ്ചായത്തിൽ കുറ്റൂളിയിലെ മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് ശസിൻ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. വാക്കാലൂരിലുള്ള മാതാവ് ശഹാനയുടെ ബന്ധുവീട്ടിൽ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയൽ വീട്ടിൽ നിർത്തിയിട്ട കാർ ഉരുണ്ട് കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഖത്തറിലുള്ള പിതാവ് ശിഹാബ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
സഹോദരങ്ങൾ - ശാദിൻ, ശാസിയ. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്കു ശേഷം ഇന്ന് കുനിയിൽ ഇരിപ്പാംകുളം ജുമാ മസ്ജിദ് കബർസ്താനിൽ കബറടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |