കാട്ടാക്കട: നെയ്യാർ വൈൽഡ്ലൈഫ് സാഞ്ച്വറിയിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ കരുണാകരൻനായർ - ലളിത മണി ദമ്പതികളുടെ മകൻ ഹരികുമാർ കരുണാകരനാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻമുട്ടി സന്ദർശനത്തിനെത്തിയ ഹരികുമാർ കാൽ വഴുതി പത്തടിയിലധികം താഴ്ചയിലേക്ക് വീഴുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
ഒപ്പമുണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. വനം വകുപ്പ് ഡി.എഫ്.ഒയുടെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം കോട്ടൂർ വഴിയാണ് മീൻമുട്ടിയിലെത്തിയത്. വൈകിട്ടോടെ മീൻമുട്ടിയിൽ നിന്ന് മൃതദേഹം കോട്ടൂർ ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. തുടർന്ന് നെയ്യാർ ഡാം പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.
സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ 'പഞ്ച കേദാരം" എന്ന പേരിൽ സാഹസിക യാത്ര വിവരണം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഹിമാലയ യാത്രകളിൽ സജീവമായിരുന്ന ഹരികൃഷ്ണൻ യാത്രാനുഭവങ്ങൾ ആനുകാലികങ്ങളിൽ എഴുതിയിരുന്നു. ഭാര്യ: ശ്രീരേഖ, മകൻ: ഗൗതം ഹരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |