തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് ജെസി ഭവനിൽ സണ്ണി ലൂക്കോസ് - ജെസി സണ്ണി ദമ്പതികളുടെ മകൾ അഖിലയാണ് (24) മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
അഖില സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന അഖിലയുടെ സുഹൃത്ത് കണ്ണൻ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഹാരം കഴിച്ചശേഷം സുഹൃത്തിനൊപ്പം ഈഞ്ചയ്ക്കലിൽ നിന്ന് ചാക്കയിലേക്ക് ബൈക്കിൽ പോകുമ്പോൾ പിന്നിൽ നിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സണ്ണി ലൂക്കോസ്- ജെസി സണ്ണി ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: ജെറിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |