തിരുവനന്തപുരം: കടിഞ്ഞൂൽ കുഞ്ഞിനെ കാണാൻ അവധിക്കെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മരുതംകുഴി മധുമലർ വീട്ടിൽ അരുൺ പി.നായരാണ് (35) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ മരുതംകുഴി പുതിയ പാലത്തിന് സമീപമായിരുന്നു അപകടം. അരുൺ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ ദീപയുടെ പ്രസവത്തോടനുബന്ധിച്ചാണ് അരുൺ നാട്ടിലെത്തിയത്. 17 ദിവസം മുമ്പായിരുന്നു കുഞ്ഞ് ജനിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിന് തിരിച്ച് എറണാകുളത്തേക്ക് പോകുമ്പാഴായിരുന്നു അപകടം. ദീപ ജനറൽ ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റാണ്. അച്ഛൻ:പരേതനായ പുരുഷോത്തമൻ നായർ, അമ്മ: ഗീതകുമാരി, മകൻ: ദേവസൂര്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |