കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴി ലഭിച്ച പദ്ധതിയായ അദാനി ലോജിസ്റ്റിക്‌സ് പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയുമാകും. അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് സി.ഇ.ഒ അശ്വനി ഗുപ്ത, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ബിസിനസ് ഹെഡ് പങ്കജ് ഭരദ്വാജ്, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ പങ്കെടുക്കും.
കളമശേരി എച്ച്.എം.ടിക്കും മെഡിക്കൽ കോളേജ് ആശുപത്രിക്കും ഇടയിൽ 70 ഏക്കർ സ്ഥലത്ത് 600കോടിരൂപ ചെലവിലാണ് നിർമ്മാണം. 4,500ലധികം തൊഴിലവസരം ലഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |