
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ദിലീപിനെ പിന്തുണച്ചതിന് പിന്നാലെ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. തെളിവിന്റെ ഒരംശം പോലും ഇല്ല എന്നുകണ്ട് കോടതി ഒരാളെ വെറുതെ വിട്ടിട്ടും മാദ്ധ്യമ വിചാരണ നടത്തി ഒരാളെ ആക്രമിച്ച് ഇല്ലാതാക്കാൻ നോക്കിയാൽ കൂടെ നിൽക്കുമെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പീഡനം നടത്തിയത് ദിലീപിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ആയത് കൊണ്ട് ആ ലക്ഷ്യം സാധിക്കാതെ വന്നപ്പോൾ അതിന്റെ നിരാശ പലരും പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
'ആവർത്തിച്ചു പറയുന്നു ആണോ പെണ്ണോ ജാതിയോ മതമോ അല്ല ആരുടെ ഭാഗത്താണോ സത്യം എന്ന എന്റെ ബോധ്യം അവർക്കൊപ്പം നിൽക്കും. വലിയ ആരാധകരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉണ്ടാക്കിയ അതിലുപരി സാമ്പത്തികമായും അധികാര പരമായും സ്വാധീനം ഉള്ള ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അധിക്ഷേപിച്ചപ്പോൾ ഞാൻ എന്റെ നേട്ടങ്ങൾ നോക്കാതെ ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശരിയല്ല എന്ന നിലപാട് സ്വീകരിച്ച ആളാണ്. യുവാക്കൾക്കിടയിൽ തരംഗമായ വേടന്റെ പീഡന കേസിലും ഞാൻ അതിജീവിതമാർക്കൊപ്പം ആയിരുന്നു'- അഖിൽ മാരാർ കുറിച്ചു.
അഖിൽ മാരാറിന്റെ കുറിപ്പ് ഇങ്ങനെ
ആവർത്തിച്ചു പറയുന്നു ആണോ പെണ്ണോ ജാതിയോ മതമോ അല്ല ആരുടെ ഭാഗത്താണോ സത്യം എന്ന എന്റെ ബോധ്യം അവർക്കൊപ്പം നിൽക്കും.
ദിവസം കിട്ടുന്ന ശമ്പളം 230 രൂപയിൽ നിന്ന് കൂട്ടി തരണം എന്ന് പറഞ്ഞു കേരളത്തിലെ ആയിരകണക്കിന് അമ്മമാർ പൊരി വെയിലത്ത് മാസങ്ങളോളം സമരം ചെയ്തു
ഒരു ഫെമിനിച്ചികൾക്കും ഉറക്കം നഷ്ട്ടപെട്ടില്ല.
അതിലൊരമ്മ മുടി വടിച്ചു കളയുന്ന ദൃശ്യം കണ്ടപ്പോൾ എനിക്കുണ്ടായ വേദന ഞാൻ അവർക്ക് വേണ്ടി സംസാരിച്ചു.. എനിക്ക് കഴിയുന്ന സാമ്പത്തിക സഹായവും ചെയ്തു..
ബിഗ് ബോസിലെ ഒഡിഷനുമായി ബന്ധപ്പെട്ടു പെൺകുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് എന്നെ അറിയിച്ചപ്പോൾ ഏഷ്യാനെറ്റ് എന്ന ചാനലിന്റെ വലുപ്പമോ എനിക്ക് ഉണ്ടാകുന്ന നഷ്ടങ്ങളോ ചിന്തിക്കാതെ ആ അനീതി ഉറക്കെ വിളിച്ചു പറഞ്ഞു.. അന്ന് ഈ ഫെമിനിച്ചികൾ എനിക്കെതിരെ ആക്ഷേപം നടത്തി ചാനലിലെ ചിലരെ സുഖിപ്പിച്ചു കിട്ടുന്ന നേട്ടങ്ങൾക്കായി നിന്നവർ ആണ്.
വലിയ ആരാധകരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉണ്ടാക്കിയ അതിലുപരി സാമ്പത്തികമായും അധികാര പരമായും സ്വാധീനം ഉള്ള ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അതിക്ഷേപിച്ചപ്പോൾ ഞാൻ എന്റെ നേട്ടങ്ങൾ നോക്കാതെ ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശെരിയല്ല എന്ന നിലപാട് സ്വീകരിച്ച ആളാണ്..
യുവാക്കൾക്കിടയിൽ തരംഗം ആയ വേടന്റെ പീഡന കേസിലും ഞാൻ അതി ജീവിതമാർക്കൊപ്പം ആയിരുന്നു.
പുരോഗമന ഫെമിനിചികൾ ഈ പെൺകുട്ടികളെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. ഏറ്റവും കരുത്തനായ യുവ നേതാവും എംഎൽഎയും ആയ രാഹുലിനെതിരെ പരാതി വന്നപ്പോൾ കോൺഗ്രസ് അയാളെ സസ്‌പെൻഡ് ചെയ്യും മുൻപ് തന്നെ രാഹുലിനെതിരെ പറഞ്ഞത് എന്റെ ഉറച്ച ബോധ്യം ആയിരുന്നു. പീഡനത്തിന് വിധേയ ആയ പെൺകുട്ടിക്ക് ഒപ്പം തന്നെയാണ് അന്നും ഇന്നും അതുകൊണ്ട് തന്നെ പീഡനം നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ ആ വിധിയിൽ ഞാൻ സന്തോഷിക്കുന്നു.
എന്നാൽ ഈ ഒരു പീഡനം നടത്തിയത് ദിലീപിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ ആയത് കൊണ്ട് ആ ലക്ഷ്യം സാധിക്കാതെ വന്നപ്പോൾ അതിന്റെ നിരാശ പലരും പങ്ക് വെയ്ക്കുന്നു...
തെളിവിന്റെ ഒരംശം പോലും ഇല്ല എന്ന് കണ്ട് കോടതി ഒരാളെ വെറുതെ വിട്ടിട്ടും മാധ്യമ വിചാരണ നടത്തി ഒരാളെ ആക്രമിച്ചു ഇല്ലാതാക്കാൻ നോക്കിയാൽ കൂടെ നിക്കും...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |