തിരുവനന്തപുരം: ആധാരങ്ങൾ രജിസ്റ്രർ ചെയ്യുന്ന ദിവസം തന്നെ പോക്കുവരവ് ചെയ്യുന്ന സംവിധാനം 15 വില്ലേജ് ഓഫീസുകളിലും അനുബന്ധ സബ് രജിസ്ട്രാർ ഓഫീസുകളിലും അടുത്ത മാസം ആരംഭിക്കും.രജിസ്ട്രേഷൻ -റവന്യു വകുപ്പുകളുടെ കൂട്ടായ്മയിൽ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവും കേരളം. തിരുവനന്തപുരം ജില്ലയിൽ രണ്ടു വില്ലേജ് ഓഫീസും മറ്റു ജില്ലകളിൽ ഓരോന്നുമാണ് രജിസ്ട്രാർ ഓഫീസുകളുമായി ബന്ധിപ്പിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ പ്രവർത്തന പിഴവുകൾ പരിഹരിച്ച് സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളെയും 1666 വില്ലേജ് ഓഫീസുകളെയും കൂട്ടി യോജിപ്പിക്കും.
15 വില്ലേജ്
ഓഫീസുകൾ
വെയിലൂർ, ഒറ്റൂർ (തിരുവനന്തപുരം), മങ്ങാട് (കൊല്ലം), കടക്കരപ്പള്ളി (ആലപ്പുഴ), ഓമല്ലൂർ(പത്തനംതിട്ട), ഉദയാപുരം(കോട്ടയം), ഇരട്ടയാർ(ഇടുക്കി), കണയന്നൂർ (എറണാകുളം), ആലപ്പാട്(തൃശൂർ), തിരുമിറ്റക്കോട്(പാലക്കാട്), പൊൻമുണ്ടം (മലപ്പുറം), തിക്കൊടി (കോഴിക്കോട്), വാളാട് (വയനാട്), അഴീക്കോട്(കണ്ണൂർ), ഉജാറുൾവാർ( കാസർകോട്).
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഏറ്റവും വേഗത്തിൽ സംസ്ഥാനത്തൊട്ടാകെ പദ്ധതി
നടപ്പാക്കും.
-വി.എൻ.വാസവൻ
(സഹകരണ, രജിസ്ട്രേഷൻ മന്ത്രി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |