SignIn
Kerala Kaumudi Online
Thursday, 05 March 2026 3.06 AM IST

'പുതുതലമുറയ്‌ക്ക് മലയാളവുമായുള്ള ആത്മബന്ധം ശക്തമാകാൻ ബില്ലിലൂടെ സാധിക്കും' മലയാള ഭാഷാ ബിൽ ഗവർണർ ഒപ്പിട്ടതിന് നന്ദിപറഞ്ഞ് ബിജെപി

Increase Font Size Decrease Font Size Print Page
bjp-kerala

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പുവെച്ചത്തിൽ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെയും മലയാള ഭാഷയുടെയും കീർത്തി കൂടുതൽ വ്യാപിക്കാൻ സഹായിക്കുന്ന ഈ ബിൽ ഓരോ മലയാളിക്കും അഭിമാനകരമാണ്. പുതുതലമുറയ്ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്തമാക്കാനും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലുള്ളതാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദേഹം പറഞ്ഞു. പ്രഥമ ഭാഷ മലയാളമാക്കുമ്പോൾ മറ്റു ഭാഷകളെ ഇകഴ്ത്തിക്കെട്ടാനോ മാറ്റിനിർത്താനോ പാടില്ല. ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ നമ്മുടെ യുവാക്കളുടെ ഭാവി പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. സർക്കാർ ഉത്തരവുകൾ, ഔദ്യോഗിക രേഖകൾ, പൊതുസേവനങ്ങൾ എന്നിവ പൂർണ്ണമായും മലയാളത്തിൽ ലഭ്യമാകുമ്പോൾ ജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ വ്യക്തവും സുതാര്യവും ഫലപ്രദവുമായി മാറുമെന്നും അദേഹം പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയർത്തുന്ന ഈ ബില്ലിൽ ഒപ്പുവെക്കണമെന്ന് ഗവർണറോട് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരളത്തിലെ സാംസ്‌കാരിക നായകർ നടത്തിയ കൂടിക്കഴ്ചയിലെ പ്രധാന ആവശ്യമെന്ന നിലയിലാണ് ബില്ല് ഒപ്പുവെയ്ക്കണമെന്ന അഭ്യർത്ഥന ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയത്.

TAGS: BJP, MALAYALA BHASHA BILL, BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.