കൊച്ചി: അസോസിയേഷൻ ഒഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യയുടെ (എ.എച്ച്.പി.ഐ) ദേശീയ പ്രസിഡന്റായി കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ളയെ തിരഞ്ഞെടുത്തു. ഡോ. അതുൽ കപൂർ (ട്രഷറർ), ഡോ. ഗിർധർ ഗ്യാനി (ഡയറക്‌ടർ ജനറൽ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കൊച്ചിയിൽ നടന്ന വാർഷികയോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കാൻ പൊതു, സ്വകാര്യ മേഖലകളുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് മുൻഗണ നൽകുമെന്ന് ഡോ.എം.ഐ. സഹദുള്ള കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |