SignIn
Kerala Kaumudi Online
Saturday, 27 April 2024 7.25 AM IST

എയർ ഫോഴ്സ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു,​ പറക്കലിന് തയ്യാർ

air

തിരുവനന്തപുരം: യന്ത്ര തകരാറിനെ തുടർന്ന് പറക്കലിനിടെ അടിയന്തിരമായി ഇറക്കി ബേയിലേക്ക് മാറ്റിയ എയർഫോഴ്സ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു. ഇന്നലെ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറക്കുന്നതിനിടെ അടിയന്തിര ലാൻഡിംഗ് നടത്തിയ എയർഫോഴ്സിന്റെ എ.എൻ 32 വിഭാഗത്തിൽപ്പെട്ട വിമാനമാണ് തകരാർ പരിഹരിച്ച് പറക്കലിന് തയ്യാറായത്. അടുത്ത ദിവസം തന്നെ വിമാനം തിരികെ പറക്കും .
ശനിയാഴ്‌ച വൈകിട്ട് 3.58 ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിന്റെ ഹൈഡ്രോളിക് ഭാഗത്ത് ഓയിൽ ചോർച്ച കണ്ടെത്തിയിരുന്നു.ഇതുകാരണം ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നു. ലാൻഡിംഗ് സമയത്ത് മുൻവശത്തെ ടയർ പുറത്തേക്ക് വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കിയ പൈലറ്റ് തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോൾ റൂമിന് വിവരം കൈമാറി.തുടർന്ന് അടിയന്തിര ലാൻഡിംഗിനായി ആംബുലൻസുകളും ഫയർഫോഴ്‌സും തയ്യാറായി.താമസിയാതെ വിമാനം സുരക്ഷിതമായി റൺവേ തൊട്ടെങ്കിലും കുറേഭാഗത്ത് ഓയിൽ ചോർച്ച ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRFORCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.