മണിക്കൂറുകളുടെ വ്യത്യാസത്തിൽ അതിക്രൂരമായ രണ്ട് കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. കൊല്ലപ്പെട്ടത് രണ്ട് സംസ്ഥാന നേതാക്കൾ. ശനിയാഴ്ച രാത്രി ഏഴരയ്ക്കാണ് മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷന് സമീപം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ (38) സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ കാറിലെത്തിയവരുടെ ആക്രമണത്തിൽ വെട്ടേറ്റു മരിച്ചത്.
ഞായറാഴ്ച രാവിലെ 7മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ (44) വീട്ടിനുള്ളിൽ ഭാര്യയ്ക്കും അമ്മയ്ക്കും മുന്നിൽ വെട്ടേറ്റ് കൊല്ലപ്പെട്ടത്.
കൊലപാതകങ്ങൾക്ക് രാഷ്ട്രീയമാനങ്ങൾ ഉള്ളതിനാൽ അതീവജാഗ്രതയിലാണ് ആലപ്പുഴ. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |