SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി; സർക്കാരിന് ഭയം, ചർച്ച ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
v-d-satheeshan

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. നികുതിപിരിവിലെ കെടുകാര്യസ്ഥത സംബന്ധിച്ചായിരുന്നു നോട്ടീസ്. വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്ന് സ്‌പീക്കർ റൂളിംഗ് നടത്തുകയായിരുന്നു. ബഡ്‌ജറ്റ് ചർച്ചയിൽ വിഷയം വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

നികുതിപിരിവ് ഗൗരവമുള്ള വിഷയമാണെന്നും ച‌ർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സർക്കാരിന് ചർച്ചയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്കൗട്ടിന് പിന്നാലെ നിയമസഭ മീഡിയ റൂമിലും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഐ ജി എസ് ടി പൂളിൽ നിന്ന് പിരിച്ചെടുക്കാനുള്ളത് 25000 കോടി രൂപയാണ്. ഇത് ചരക്ക് ഗതാഗതത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട തുകയാണ്. ഐ ജി എസ് ടി ഇനത്തിൽ ഏറ്റവും കൂടുതൽ നികുതി ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം.

ഒരുവർഷം ശരാശരി അയ്യായിരം കോടിയുടെ നഷ്ടം കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ജി എസ് ടി സംവിധാനത്തിൽ പുനഃക്രമീകരണം നടത്തണമെന്ന് പ്രതിപക്ഷം പലയാവർത്തി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജി എസ് ടി ഇന്റലിജൻസ്, സർവയലൻസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ പ്രവർത്തനം ഇല്ലെന്നും വി ഡി സതീശൻ ആരോപിച്ചു. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. ഇത് നിയമസഭയിൽ ചർച്ച ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? ഇന്ന് വീണ്ടും പ്രതിരോധത്തിലാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് സ്പീക്കർ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു.​ ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ലാണ് സഭ പ്രക്ഷുബ്ധമായത്. മു​ഖ്യ​മ​ന്ത്രി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നു​മെ​തി​രെ​ ​നേ​രി​ട്ടു​ള്ള​ ​ആ​രോ​പ​ണ​വു​മാ​യി​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​പ്ര​കോ​പി​പ്പി​ച്ച​ത് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​ ​സം​സാ​രി​ച്ച​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നാ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ ​സി എം. ​ര​വീ​ന്ദ്ര​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നി​രി​ക്കെ​യു​ണ്ടാ​യ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യാ​ക്ര​മ​ണം​ ​സി പി എ​മ്മി​നും​ ​ഭ​ര​ണ​മു​ന്ന​ണി​ക്കും​ ​അ​ലോ​സ​ര​മാ​യിരിക്കുകയാണ്.

ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നേ​ര​ത്തേ​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​യ​പ്പോ​ഴെ​ല്ലാം​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യി​ലൂ​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​രോ​ധം​ ​തീ​ർ​ത്തി​രു​ന്നു.​ ​'​ഈ​ ​കൈ​ക​ൾ​ ​ശു​ദ്ധ​മാ​യ​ത് ​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​ശു​ദ്ധ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ത്"​ ​എ​ന്ന് ​ശ​ബ്ദ​മു​യ​ർ​ത്തി,​​​ ​കൈ​ക​ളു​യ​ർ​ത്തി​ക്കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​അന്ന് ​പ​റ​ഞ്ഞ​ത് ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഇ​രു​ത്താ​ൻ​ ​പോ​ന്ന​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​മേ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​മു​ന്നി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ടു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ് ​ക​ണ്ട​ത്.

കേ​സി​ൽ​ ​ഇ ​ഡി​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടും​ ​പ്ര​തി​ ​എം ​ശി​വ​ശ​ങ്ക​റി​ന്റെ​ ​വാ​ട്സാ​പ്പ് ​ചാ​റ്റു​മ​ട​ക്കം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ഉ​ദ്ധ​രി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​രോ​ഷം​ ​ആ​ളി​ക്ക​ത്തി​ക്കാ​നി​ട​യാ​ക്കി.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഏ​റ്റ​വും​ ​പി​ൻ​ബെ​ഞ്ചു​കാ​ര​നാ​യ​ ​പു​തു​മു​ഖ​ ​അം​ഗം​ ​കു​ഴ​ൽ​നാ​ട​ന് ​പ​ല​ ​ത​വ​ണ​ ​എ​ഴു​ന്നേ​റ്റ് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​മ്പെ​ടു​ന്ന​ ​കാ​ഴ്ച​യും​ ​അ​സാ​ധാ​ര​ണ​മാ​യി.​ ​പ്ര​തി​പ​ക്ഷ​ ​നീ​ക്ക​ത്തി​ൽ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​പ​ക​ച്ചു​പോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു​ ​സ​ഭ​യി​ലെ​ ​രം​ഗ​ങ്ങ​ൾ.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പി​ന്നാ​ലെ​ ​ഭ​ര​ണ​പ​ക്ഷ​മാ​കെ​ ​എ​ഴു​ന്നേ​റ്റ് ​പ്ര​തി​പ​ക്ഷ​ത്തി​ന് ​നേ​രെ​ ​ക​യ​ർ​ത്ത​തോ​ടെ​ ​സ​ഭ​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി.​ ​പ്ര​കോ​പ​ന​ത്തി​ൽ​ ​കൂ​സാ​തെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നെ​യാ​ണ് ​സ​ഭ​ ​ക​ണ്ട​ത്.

ബഹളത്തെ തുടർന്ന് സ്പീക്കർക്ക് ഇടയ്ക്ക് സഭ നിറുത്തിവയ്ക്കേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ പ്രകോപനപരമായ പരാമർശങ്ങളിൽ ഇടപെടാത്ത സ്പീക്കർ എ എൻ ഷംസീറിന്റെ സമീപനത്തിലും മുഖ്യമന്ത്രിക്ക് നീരസമുള്ള സൂചനയുണ്ട്. "എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിൽ ചട്ടവിരുദ്ധമായി അംഗം ഇവിടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് അങ്ങും കേൾക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്"- ഒരുവേള സ്പീക്കറെ നോക്കി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സഭ നിറുത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയിട്ടും മാത്യു കുഴൽനാടൻ സംസാരിക്കുന്നതിൽ സ്പീക്കർ ഇടപെടാതിരുന്നതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്നാണ് വ്യാഖ്യാനം.

TAGS: NOTICE OF URGENT MOTION, ASSEMBLY, TAX, GST, OPPOSITION, WALKOUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY