കൊച്ചി: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ചാനൽ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. അനിതയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കും. തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെ വിവാഹം കഴിച്ച് 23 വർഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗ്ലോബൽ വനിത കോ-ഓർഡിനേറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |