ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ ഓരോ അപ്പാർട്ടുമെന്റും കേന്ദ്രീകരിച്ച് ഓണാഘോഷം നടന്നുവരികയാണ്. അതിനിടെയാണ് നോർത്ത് ബംഗളൂരുവിലെ തന്നിസാന്ദ്ര എന്ന സ്ഥലത്ത് ഒരു സ്ത്രീ ഓണാഘോഷം അലങ്കോലപ്പെടുത്തിയത്. കുട്ടികൾ ഏറെ സമയമെടുത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏറെ ദാർഷ്ട്യത്തോടെ ഇവർ ചവിട്ടി നശിപ്പിക്കുകയായിരുന്നു.
മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്‌മെന്റിലാണ് ഓണാഘോഷത്തിന്റെ അടയാളം തന്നെയായ അത്തപ്പൂക്കളം കുട്ടികൾ ഒരുക്കിയത്. അതിരാവിലെ പൂക്കൾ വാങ്ങിവന്ന്, പൂവിറുത്ത് പൂക്കളം ഒരുക്കിയതെല്ലാം കുട്ടികൾ തന്നെയായിരുന്നു. തുടർന്നാണ് സിമി നായർ എന്ന് പേരുള്ള സ്ത്രീ ഇറങ്ങി വന്ന് പൂക്കളത്തെ ചവിട്ടി മെതിച്ചത്. സംഘാടകരുമായി വലിയ തരത്തിൽ വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം പൂക്കളത്തിൽ സിമി ഏറെ നേരം കയറി നിന്നു. പൂക്കളം നശിപ്പിക്കരുത്, ദയവായി പിന്മാണം എന്ന് സംഘാടകരെല്ലാം പറഞ്ഞിട്ടും സിമി നായർ ചെവിക്കൊണ്ടില്ല.
പൂക്കളത്തെ ചവിട്ടിമെതിച്ച് നശിപ്പിച്ചു; സംഭവം ബെംഗളൂരുവില്‍; മലയാളി സ്ത്രീക്കെതിരെ വിമര്‍ശനം pic.twitter.com/LhhaBe7ftJ
— Thomas R V Jose (@thomasrvjose) September 22, 2024
അപ്പാർട്ട്‌മെന്റിലെ കോമൺ ഏരിയയിലാണ് പൂക്കളം ഇട്ടതെന്നും, ബൈലോ പ്രകാരം ഇത്തരത്തിൽ ഒന്നും ചെയ്യാൻ പാടില്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |