തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ രണ്ടു ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം ന്യായീകരിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതു വിരുദ്ധമാണെന്ന് സി.ഐ.ടി.യു വൈസ് പ്രസിഡന്റ് എ.കെ. ബാലൻ.
തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കുകയാണ്. വകുപ്പുമന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്ന് ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്മെന്റിന് മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്താൻ സർക്കാരിന് കഴിയണമെന്നും എ.കെ. ബാലൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |