കൊച്ചി: നഗരത്തിൽ ശനിയാഴ്ച രാത്രി പൊലീസിന്റെ പരിശോധനയിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളടക്കം 412 പേർ. ഇതിൽ 43 പേർ ഗുണ്ടകൾ.
കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച മൂന്നു പേരും പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ചതിന് 235 കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 33, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 38, മയക്കുമരുന്ന് കൈവശം വച്ചതിന് 36 തുടങ്ങിയവയാണ് മറ്റ് കേസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |