SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.26 PM IST

അഭിഭാഷകയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest

പാലക്കാട്: സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട് പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് വാട്സ്ആപ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്.

ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം.

യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഇതിന് ശേഷമാണ് യുവാവ് ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ ദൃശ്യങ്ങൾ അയച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പാലക്കാട് ടൗൺ സൗത്ത് പൊലീസ് 24 വയസുള്ള ഷഫീഖിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. സുഹൃത്ത് ബന്ധത്തിൽ നിന്ന് അഭിഭാഷക പിൻമാറിയതിന്റെ വൈരാഗ്യത്തിലാണ് പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY