SignIn
Kerala Kaumudi Online
Sunday, 01 September 2024 7.43 AM IST

അരുവിപ്പുറത്ത് ശിവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം 

Increase Font Size Decrease Font Size Print Page

photo

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാ മത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും ഇന്ന് ആരംഭിക്കും. പ്രതിഷ്ഠാവാർഷിക സമ്മേളനം വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എം.പി, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, പി.കെ.കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

മാർച്ച് 8ന് രാലിലെ 11ന് സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARUVIPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.