കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നിർമ്മിച്ചെന്ന കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ ഷാജഹാൻ കള്ളിയത്തിനെ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ വി.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തിരുവനന്തപുരത്തുള്ള എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ അറിയിച്ചെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മറുപടി നൽകി. കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരി എന്നിവരെ നാളെ ചോദ്യം ചെയ്യും. പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയിലാണ് കേസെടുത്തത്. നാല് ജീവനക്കാർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |