കൊച്ചി: ''ജീവൻ അപകടത്തിലായാലും രാജ്യത്തിന്റെ ആജ്ഞ അനുസരിക്കാൻ ശപഥം ചെയ്യുന്ന സേനാ വിഭാഗമാണ് ഇന്ത്യൻ ആർമി.അവർക്കാണ് കുടിയിറങ്ങാൻ നോട്ടീസ് കിട്ടിയിരിക്കുന്നത്,""റിട്ട.ക്യാപ്റ്റൻ പോൾ എരിഞ്ചേരി പറഞ്ഞു.''പോകാൻ ഇടമില്ല.ഇവിടെ തുടരാനാണ് തന്റെയും ഭാര്യയുടെയും തീരുമാനമെന്ന് പൊളിച്ചു നീക്കാൻ നിർദ്ദേശിക്കപ്പെട്ട ചന്ദേർകുഞ്ജ് അപ്പാർട്ട്മെന്റിലെ താമസക്കാരനായ റിട്ട.ക്യാപ്റ്റൻ പോൾ പറയുന്നു.ദേശത്തിനായി പോരാടിയ ഭടന്മാരുടെ ഒരു 'ബെറ്റാലിയന്" ഇത് ഓർമ്മയിൽ സൂക്ഷിക്കാനാകാത്ത ഓണക്കാലമാണ്.ഒത്തുചേരലും പൂക്കളമത്സരവും വടംവലിയും സദ്യയും ഉണ്ടായിരുന്ന സന്തോഷവേളകൾ മാഞ്ഞിരിക്കുന്നു.ആർമി ടവർ എന്നറിയപ്പെടുന്ന സമുച്ചയത്തിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ ജില്ലാ ഭരണകൂടം നൽകിയ സമയപരിധി ഇന്ന് അവസാനിക്കും.വൈറ്റില സിൽവർ സാൻഡ് ഐലൻഡിലാണ് ചന്ദേർകുഞ്ജ് എന്ന അനാസ്ഥയുടെ അസ്ഥിപഞ്ജരം സ്ഥിതിച്ചെയുന്നത്.കെട്ടിടത്തിന്റെ ബി,സി ടവറുകളാണ് നിർമ്മാണപ്പിഴവ് കാരണം ദുർബലാവസ്ഥയിരിക്കുന്നത്.ഇവ വർഷാവസാനത്തോടെ പൊളിച്ചുനീക്കും.ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷൻ(എ.ഡബ്ലിയു.എച്ച്.ഒ) 2018ൽ കൈമാറിയ കെട്ടിടത്തിന്റെ കോൺക്രീറ്റുകൾ രണ്ടു വർഷത്തിനകം അടർന്നു തുടങ്ങിരുന്നു.65 -75 ലക്ഷം മുടക്കി വാങ്ങിയ സ്വപ്നഭവനങ്ങളാണ് ദ്രവിച്ചുതീരുന്നത്.അൻപതിൽ താഴെ കുടുംബങ്ങൾ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ.ഏറെയും മുതിർന്ന പൗരന്മാരാണ്.നിയമപോരാട്ടങ്ങളുടെ ഫലമായി ടവറുകൾ ഇതേസ്ഥലത്ത് പുനർനിർമ്മിച്ച് ഉടമകൾക്ക് കൈമാറാൻ തീരുമാനമായിരുന്നു.എന്നാൽ അത് നാല് വർഷമെങ്കിലുമെടുക്കും.അതുവരെ വാടകയ്‌ക്ക് ഒരിടം കണ്ടെത്തണം.നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി വാടകയിലടക്കം ഹൈക്കോടതിയിൽ തീർപ്പായിട്ടുണ്ട്.തുക ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന അക്കൗണ്ടിൽ സെപ്തംബർ 3 ന് മുൻ്പ് നിക്ഷേപിക്കണമെന്നാണ് ഉത്തരവ്.എ.ഡബ്ലിയു.എച്ച്.ഒ ഇതിനെതിരെ അപ്പീലിനുള്ള ഒരുക്കത്തിലാണ്.ആദ്യ ഗഡു ഇനിയും ലഭിക്കാത്തതിനാൽ എവിടേക്കിറങ്ങുമെന്ന ആശങ്കയിലാണ് താമസക്കാർ.പുതിയ പാർപ്പിടം പിന്നീട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലും ഇവരുടെ മനസിലെ ആശങ്ക അവശേഷിക്കുകയാണ്.
ആർമി ടവറുകൾ ..... നിലകൾ .... അപ്പാർട്ട്മെന്റുകൾ
എ....... 14 ............ 52
ബി ........ 29 ......... 104
സി ......... 29 ......... 104
''ഹൗസിംഗ് ലോൺ മാസത്തവണ കഴിഞ്ഞാൽ പെൻഷൻ തുകയിൽ അരി വാങ്ങാനുള്ള കാശു മാത്രമാണ് ബാക്കി. അതുകൊണ്ട് വാടകവീട് കണ്ടെത്തുന്നതെങ്ങനെ?
- ക്യാപ്റ്റൻ പോൾ എരിഞ്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |