
ലണ്ടൻ: ആറ്റുകാൽ ദേവീഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ 19-ാമത് സമർപ്പണം ഇന്ന് ഭക്തിനിർഭരമായി നടത്തും.
ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും ഉന്നമനത്തിനും ശക്തിസ്രോതസായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്' ( മുൻ ആറ്റുകാൽ സിസ്റ്റേഴ്സ് ) കൂട്ടായ്മയുടെ ചെയറും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചതും നേതൃത്വം നൽകുന്നതും. മുൻ സിവിക് മേയറും യു.കെ യിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ. ഓമന.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്ക്', ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ ക്യാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിദ്ധ്യത്തിൽ ധനസഹായ നിധി പിന്നീട് കൈമാറും.
കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433
Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |