തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സാഹിത്യോത്സവവും അവാർഡ് സമർപ്പണവും ഇന്ന് പ്രസ് ക്ലബിൽ നടക്കും. രാവിലെ 11ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി സഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് പ്രൊഫ.കെ.ജി.ശങ്കരപ്പിള്ളയ്ക്ക് നൽകും. ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. പദ്മശ്രീ ലക്ഷ്മീബായിയെ ആദരിക്കും. സാമൂഹിക മന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ്, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു, സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻനായർ,രേഷ്മ എസ്.സജു,സ്‌നേഹ എസ്.നായർ എന്നിവർ സംസാരിക്കും.
ഡോ.ഉഷാ രാജാ വാര്യർ, ഡോ. എം.എസ്. നൗഫൽ, സുകു പാൽക്കുളങ്ങര, മെട്രോപ്പോളിറ്റൻ ബിഷപ്പ് റവ. ഡോ. പനതപുരം മാത്യു സാം, ഡോ.സുഷമ ശങ്കർ, ഹരി കാവിൽ, സവിത വിനോദ്, സണ്ണിച്ചൻ കൊല്ലം, പേരൂർ അനിൽകുമാർ എന്നിവർക്ക് കലാസാഹിത്യ പുരസ്‌കാരം നൽകും. കാര്യവട്ടം ശ്രീകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ രാവിലെ 9.30ന് തുടങ്ങുന്ന കവിതക്കളരിയിൽ വിവിധ തലമുറകളിലെ കവികൾ സംഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |