SignIn
Kerala Kaumudi Online
Saturday, 21 June 2025 2.15 PM IST

നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ, രാപകൽ സമരം തുടരുമെന്ന് സമരസമിതി

Increase Font Size Decrease Font Size Print Page
asha-workers

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാ‌ർ. പ്രവർത്തകർക്ക് ഇളനീർ നൽകി കൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. രാപകൽ സമരത്തിന്റെ 81 -ാം ദിവസമായ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണയുമായി സമരവേദിയിൽ എത്തിയിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ മേയ് 5ന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രാപകൽ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമരപന്തലിൽ നടന്നു. പ്രമുഖ ഗാന്ധിയൻ ഡോ. എം പി മത്തായിയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.

അതേസമയം, ആശാവർക്ക‌ർമാരുടെ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിയും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരിൽ നടക്കുന്ന ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിപാടി. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന വിവരമുണ്ട്. ഇതിനെ തുടർന്ന് മല്ലികാ സാരാഭായ് ഫേസ്‌ബുക്കിലൂടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്നാണ് അവർ ചോദിച്ചത്.

TAGS: ASHA WORKERS, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.