തിരുവനന്തപുരം:പ്രമുഖ മാദ്ധ്യമ പ്രവർത്തകനായിരുന്ന ബി.ആർ.പി ഭാസ്‌കറുടെ സ്മരണക്കായി ബോധിഗ്രാം- ബി.ആർ.പി പ്രഥമ മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെ മനുഷ്യാവകാശ പ്രവർത്തനവുമായി ബന്ധപ്പെട്ട് അച്ചടി,ദൃശ്യ മാദ്ധ്യമ വാർത്തകളോ,അന്വേഷണാത്മക ഉള്ളടക്കവുമാണ് മാദ്ധ്യമ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുക.25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ബി ആർ പിയുടെ ഒന്നാം ചരമ വാർഷിക ദിനമായ ജൂൺ നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ബി.ആർ.പി അനുസ്മരണത്തിൽ അവാർഡുകൾ വിതരണം ചെയ്യും. വിലാസം സെക്രട്ടറി,ബോധിഗ്രാം- ബി.ആർ.പി മാദ്ധ്യമ പുരസ്‌കാരം 2025,ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റയിനബിൾ ഡെവലപ്പ്‌മെന്റ് ആൻഡ് ഗവേണൻസ്(ഐ .എസ്.ഡി.ജി) ഗോൾഫ് ലിങ്ക്സ്, കവടിയാർ, തിരുവനന്തപുരം 695003.ഫോൺ:8301870991
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |