SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.47 AM IST

ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: ഫോക്‌ലോർ അക്കാഡമിയുടെ 2024 ലെ നാടൻകലാ പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.ഏഴ് വിഭാഗങ്ങളിലായി 196 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നമ്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജ്ജുനനൃത്തം), കുമാരൻ ടി.പി. (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ്നൃത്തം),എ.രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), തുളസീധരൻ പിള്ള.ആർ (കാക്കാരശ്ശിനാടകം),വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.

ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്‌കാരങ്ങൾക്ക് അർഹരായി.7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.35 പേർ ഗുരുപൂജ പുരസ്‌കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്‌കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്‌ലോർ അവാർഡിനും അർഹരായി.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.