തിരുവനന്തപുരം: 2021-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് ചലച്ചിത്ര അക്കാഡമി അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. പരിപാടികൾ ഡി.വി.ഡി/ബ്ലൂ-റേ/ഹാർഡ് ഡിസ്ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം. അപേക്ഷാഫോറം മേയ് 1 മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാഡമിയുടെ സിറ്റി ഓഫീസിൽ നിന്നു നേരിട്ട് വാങ്ങുകയോ www.keralafilm.com ൽ നിന്നു ഡൗൺലോഡ് ചെയ്യുകയോ ആവാം. മേയ് 31ന് വൈകിട്ട് 5ന് മുൻപായി അപേക്ഷകൾ അക്കാഡമി ഓഫീസിലോ സിറ്റി ഓഫീസിലോ എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |