തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി രാമകൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാനം ഡിസംബർ 5ന് കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എൽ. മുരുകൻ, രാജീവ് ചന്ദ്രശേഖർ, ചലച്ചിത്ര നടനും എം.പിയുമായ സുരേഷ് ഗോപി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ശരത് സുന്ദർ സംവിധാനം ചെയ്ത 'കരുവാരിയിൻ കനവുകൾ'ക്കാണ് ഒന്നാം സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |