SignIn
Kerala Kaumudi Online
Tuesday, 24 February 2026 10.11 PM IST

ആഗോള  അയ്യപ്പസംഗമം; വിജയ്  യേശുദാസ് നയിച്ച ഗാനമേളയ്ക്ക് ചെലവായത് 28 ലക്ഷം രൂപ, വെളിപ്പെടുത്തി മന്ത്രി

Increase Font Size Decrease Font Size Print Page
-ayyappa-sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ സമാപനത്തിന് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് എന്നിവർ നയിച്ച ഗാനമേളയ്ക്ക് 28 ലക്ഷം രൂപ ചെലവായതായി കണക്ക്. ഇഷാൻ ദേവിന്റെ സംഗീതപരിപാടിയ്ക്ക് എട്ടുലക്ഷം രൂപയും ചെലവായി. ആകെ 36 ലക്ഷം ചെലവായി എന്നാണ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്.

വിജയ് യേശുദാസും സംഘവും നയിച്ച പരിപാടിക്ക് 28 ലക്ഷം ചെലവ് നിശ്ചയിച്ചെങ്കിലും 14 ലക്ഷത്തോളം രൂപയേ നൽകിയുള്ളൂവെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. ഇഷാൻ ദേവിന്റെ പരിപാടിക്ക് എട്ടുലക്ഷം നിശ്ചയിച്ചെങ്കിലും നാലുലക്ഷം രൂപയാണ് നൽകിയത്. കലാ- സംസ്കാരിക പരിപാടികൾക്ക് വകയിരുത്തിയതിന്റെ ഇരട്ടിത്തുകയുടെ ബില്ലുകൾ നൽകിയെന്ന ആരോപണം ശരിയല്ലെന്നും വാസവൻ വ്യക്തമാക്കി. കെ കെ രമ, ടി ജെ വിനോദ്, കെ ബാബു, മാത്യുകുഴൽനാടൻ എന്നിവർക്കുള്ള മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

'നന്ദഗോവിന്ദത്തിന് അസൗകര്യമുള്ളതിനാലാണ് ഇഷാൻദേവിന്റെ പരിപാടി നടത്തിയത്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ചെന്ന് രേഖപ്പെടുത്തിയത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചറിന്റെ പിഴവാണ്. ഏജൻസി നൽകിയ അപൂർണവും വ്യക്തതയില്ലാത്തതുമായ ബില്ലുകൾ അനുവദിക്കില്ല. ഓഡിറ്റ് റിപ്പോർട്ടിലെ അപാകത ദേവസ്വം ബോർഡിന്റെ ടാസ്ക് ഫോഴ്സ് പരിശോധിച്ച ശേഷമേ ബാക്കിത്തുക നൽകൂ. അയ്യപ്പസംഗമത്തിന് കേരളബാങ്ക് സ്‌പോൺസറായിരുന്നില്ല. സ്‌പോൺസർഷിപ്പ് ഇനത്തിൽ കേരള ബാങ്ക് പണം നൽകിയിട്ടില്ല'- മന്ത്രി വ്യക്തമാക്കി.

TAGS: AYAPPA SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.