തിരുവനന്തപുരം: കേരളലോട്ടറിയുടെ ഇന്ന് നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് നീട്ടി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ടിക്കറ്റ് വില്പന തടസ്സപ്പെട്ടതും ജി.എസ്.ടിയിലുണ്ടായ മാറ്റവും കണക്കിലെടുത്താണിത്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.
മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി നീട്ടിവയ്ക്കണമെന്ന് ഏജന്റുമാരും വില്പനക്കാരും ആവശ്യപ്പെട്ടിരുന്നു.
ലോട്ടറിയിൽ കേന്ദ്രം വരുത്തിയ ജി.എസ്.ടി വർദ്ധന ഓണം ബമ്പറിൽ നടപ്പാക്കണോ എന്നത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. കൂട്ടേണ്ടെന്ന് ധാരണയായെങ്കിലും ആശയക്കുഴപ്പം മാറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |