
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേയുള്ള ഈ നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അഖിൽ ഓമനക്കുട്ടനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കുറച്ചുനാളുകളായി അഖിൽ കോൺഗ്രസുമായി അകൽച്ചയിലായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |