കൊച്ചി: ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ രാജിവച്ചു. ഒറ്റവരി രാജിക്കത്ത് ഇന്നലെ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് ലഭിച്ചു. രാജി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്വീകരിച്ചതായാണ് വിവരം. രാജി പാർട്ടി ചോദിച്ചു വാങ്ങിയതാണെന്നും സൂചനയുണ്ട്. ഏതാനും മാസങ്ങളായി ജയകൃഷ്ണനുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. കുറച്ചുനാളായി ഇദ്ദേഹം പാർട്ടിയുടെ പൊതുപരിപാടികളിൽ നിന്ന് അകന്നു നിൽക്കുകയുമായിരുന്നു. ജില്ലയിലെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പാണ് ആർ.എസ്.എസ് ഇടപെട്ട് ജയകൃഷ്ണനെ ജില്ലാ പ്രസിഡന്റാക്കിയത്. ഇന്നലെ കെ.സുരേന്ദ്രൻ എറണാകുളത്ത് പാർട്ടി ജില്ലാ നേതാക്കളുമായ ചർച്ചകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |