
തിരുവനന്തപുരം:എസ്.ഐ.ആറിന്റെ ഭാഗമായി ബൂത്ത് ലെവൽ ഏജന്റുമാർ നൽകുന്ന ഫോമുകൾ വ്യവസ്ഥകൾ പാലിച്ച് സ്വീകരിച്ച് തുടർനടപടികളെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി.രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളാണ് ബി.എൽ.എ.മാർ.ഇവർ നൽകുന്ന ഫോമുകൾ ബി.എൽ.ഒ.മാരും ഇ.ആർ.ഒമാരും സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
പുതുതായി വോട്ട് ചേർക്കുന്നതിനായി ഫോം ആറും,പ്രവാസി വോട്ടർമാർക്ക് ഫോം ആറ്.എയും,വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനായി ഫോം ഏഴും,തിരുത്തലിനായി ഫോം എട്ടും,ബി.എൽ.ഒയ്‌ക്കോ ഇ.ആർ.ഒയ്‌ക്കോ സമർപ്പിക്കാവുന്നതും അത് അവർ സ്വീകരിക്കേണ്ടതുമാണ്.കരട് വോട്ടർപട്ടിക പ്രാബല്യത്തിൽ വന്നതു മുതൽ അംഗീകൃത രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബി.എൽ.എ മാർക്ക് ഒരു ദിവസം പരമാവധി പത്ത് അപേക്ഷകൾ വരെ സമർപ്പിക്കാമെന്നാണ് വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |