കൊച്ചി: 2024 ആഗസ്റ്റ്. കണ്ണൂർ കരിക്കകത്തെ ജുവലറി ഉദ്ഘാടനം ചെയ്യാനെത്തിയ ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗം നടത്തിയത് താരം കാര്യമായെടുത്തില്ല. പിന്നീട് തലശേരിയിലെ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിലും സമാന അനുഭവം ഉണ്ടായതോടെ ഹണി ഒരുകാര്യം തീരുമാനിച്ചു -- ഇനി ബോബി ചെമ്മണ്ണൂരിന്റെ പരിപാടികളിൽ പങ്കെടുക്കില്ല. ചെമ്മണ്ണൂർ ജുവലറിയുടെ തൃപ്രയാർ ഷോറൂമിന്റെ ഉദ്ഘാടനത്തിന് വിളിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു.
പ്രതികാരമെന്നോണം സമൂഹ മാദ്ധ്യമങ്ങളിൽ തുടർച്ചയായി ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗം തുടർന്നതോടെയാണ് ഹണി റോസ് പൊലീസിനെ സമീപിച്ചത്.
ബോബി അറസ്റ്റിലായത് ചെമ്മണ്ണൂർ ജുവലറിയുടെ കോയമ്പത്തൂർ ഷോറൂം ഉദ്ഘാടന ദിവസമെന്നതും കൗതുകം. നിയമവിദഗ്ദ്ധരുടെ ഉപദേശം തേടിയ ശേഷമാണ് നടി വിശദമായ പരാതി തയ്യാറാക്കി നൽകിയത്. വാർത്തകളിൽ തന്റെ പേര് മറയ്‌ക്കരുതെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
`പരാതി ആരോടുമുള്ള വാശിതീർക്കലല്ല. ഒരു സ്ത്രീയോട് മോശമായി പ്രതികരിച്ചതിനുള്ള മറുപടിയാണിത്. ഒരു സ്ത്രീ അവർക്കുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുമ്പോൾ അധിക്ഷേപ കമന്റുകളിട്ട് സൈബർ ആക്രമണം നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്'- പരാതി നൽകിയശേഷം ഹണി റോസ് മാദ്ധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |