തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസിൽ 500രൂപയും ഉൽസവബത്തയിൽ 250രൂപയും വർദ്ധിപ്പിച്ചു. ഇതോടെ അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് 4500 രൂപ ഓണത്തിന് ലഭിക്കും.
ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തുമെന്നും ധന മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ ഉത്സവബത്ത 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും ഉത്സവബത്ത ലഭിക്കും.
ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം,കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കരാർ സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപ വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |