തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല പ്രോ വൈസ് ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ഫൈസൽ ഖാൻ രചിച്ച 'തവിട്ട് നിറമുള്ള പക്ഷി' എന്ന നോവൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പട്ടം സെന്റ് മേരീസ് സ്കൂൾ മുൻ പ്രിൻസിപ്പൽ എ.ഒ. തോമസിന് നൽകി പ്രകാശനം ചെയ്തു.
മഹാമാരിയുടെ കാലത്ത് മാനവികതയുടെ ശബ്ദം ഉച്ചത്തിൽ ഉയരേണ്ടിയിരിക്കുന്നുവെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
നോവലിസ്റ്റ് പഠിച്ച സ്കൂളായ പട്ടം സെന്റ് മേരീസിൽ വച്ചായിരുന്നു പ്രകാശനച്ചടങ്ങ്. സാഹിത്യകാരൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഗുരുരത്നം ജ്ഞാനതപസ്വി, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, പ്രിൻസിപ്പൽ ജോൺ കിഴക്കേടത്തിൽ, ഹെഡ്മാസ്റ്റർ ബിജോയ്, പി.ടി.എ പ്രസിഡന്റ് ഷാജി കുര്യാത്തി, മുൻ ഹെഡ്മാസ്റ്റർ എബി എബ്രഹാം, മദർ പി.ടി.എ പ്രസിഡന്റ് ഷബീല അഷ്റഫ്, വിനോദ് സെൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |