SignIn
Kerala Kaumudi Online
Sunday, 19 May 2024 3.55 PM IST

കേരളത്തിന്റെ പാഠപുസ്തകത്തിനെതിരെ എക്സിൽ മതവിദ്വേഷ വ്യാജപ്രചാരണം

photo

തിരുവനന്തപുരം: മതവിദ്വേഷം സൃഷ്ടിക്കും വിധം സംസ്ഥാന സിലബസിലെ പാഠപുസ്തകത്തിനെതിരെ എക്സിൽ വ്യാജപ്രചാരണം. മിസ്റ്റർ സിൻഹ എന്ന പേരിൽ എക്സിൽ പ്രദർശിപ്പിച്ചിട്ടുള്ള പാഠപുസ്തകത്തിന്റെ ചിത്രവും ഉള്ളടക്കവും ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും വിദ്വേഷവും വളർത്തുന്നതാണ്. എന്നാൽ ഇത്തരമൊരു പാഠപുസ്തകം സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നില്ല. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് ഡി.ജി.പിക്കു ഇതു സംബന്ധിച്ച് പരാതി നൽകി.

കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള ശ്രമമാണിതെന്നും എക്സിലെ ഉള്ളടക്കം നീക്കം ചെയ്ത് പോസ്റ്റിന്റെ സ്രഷ്ടാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

മിസ്റ്റർ സിൻഹ പ്രചരിപ്പിച്ചിരിക്കുന്ന ഒരു ചിത്രത്തിലുള്ളത് ഇരുസമുദായങ്ങളിലുള്ള രണ്ടു പലഹാരക്കച്ചവടക്കാരാണ് . ആരിൽ നിന്ന് പലഹാരം വാങ്ങുമെന്ന ചോദ്യവുമായാണ് ഈ പാഠഭാഗം തുടങ്ങുന്നത്. രണ്ടു വിഭാഗങ്ങളിലെ കുട്ടികളുടെ ശുചിത്വശീലങ്ങൾ ഉദാഹരണമാക്കി വിദ്വേഷമുണ്ടാക്കുന്ന മറ്റൊരു പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള സർക്കാർ ഇരുവിഭാഗങ്ങളെയും വിവേചനത്തോടെ അവതരിപ്പിച്ചാണ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്നും കമ്മ്യൂണിസ്റ്റുകാർ കുട്ടികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നെന്നുമാണ് മിസ്റ്റർ സിൻഹ പ്രചരിപ്പിക്കുന്നത്. 20 ലക്ഷത്തിലേറെ പേർ പോസ്റ്റ് കണ്ടുകഴിഞ്ഞു. 'മോദിയുടെ കുടുംബാംഗം' എന്നാണ് എക്സിൽ മിസ്റ്റർ സിൻഹ വിശേഷിപ്പിച്ചിരിക്കുന്നത്.

പി.​കെ.​ ​ബി​ജു​വി​നെ​ ​ഇ.​ഡി
വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്തു

കൊ​ച്ചി​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്ക് ​ത​ട്ടി​പ്പു​കേ​സി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​വും​ ​മു​ൻ​ ​എം.​പി​യു​മാ​യ​ ​പി.​കെ.​ ​ബി​ജു​വി​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ഇ​ന്ന​ലെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്തു.
രാ​വി​ലെ​ 11​നാ​രം​ഭി​ച്ച​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​രാ​ത്രി​ ​വ​രെ​ ​നീ​ണ്ടു.​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​ബി​ജു​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ ​ബി​ജു​വി​ന് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​യെ​ന്ന് ​ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പു​കേ​സി​ലെ​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​പി.​ ​സ​തീ​ഷ്‌​കു​മാ​ർ​ ​ഇ.​ഡി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ബാ​ങ്ക് ​ത​ട്ടി​പ്പ് ​അ​ന്വേ​ഷി​ക്കാ​ൻ​ ​സി.​പി.​എം​ ​നി​യോ​ഗി​ച്ച​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​വു​മാ​യി​രു​ന്നു​ ​ബി​ജു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ളാ​ണ് ​ഇ.​ഡി​ ​ബി​ജു​വി​നോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


സി.​​​പി.​​​എം​​​ ​​​ആ​​​സ്തി:
അ​​​ന്വേ​​​ഷ​​​ണം
വ്യാ​​​പി​​​പ്പി​​​ച്ചേ​​​ക്കും
തൃ​​​ശൂ​​​ർ​​​:​​​ ​​​ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​മ​​​ര​​​വി​​​പ്പി​​​ച്ച​​​തി​​​ന് ​​​പി​​​ന്നാ​​​ലെ​​​ ​​​സി.​​​പി.​​​എം​​​ ​​​തൃ​​​ശൂ​​​ർ​​​ ​​​ജി​​​ല്ലാ​​​ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ​​​ ​​​ആ​​​സ്തി​​​ക​​​ളും​​​ ​​​മ​​​റ്റ് ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ളും​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ ​​​വ​​​കു​​​പ്പ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​വ്യാ​​​പി​​​പ്പി​​​ച്ചേ​​​ക്കും.​​​ ​​​ക​​​രു​​​വ​​​ന്നൂ​​​ർ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ബാ​​​ങ്കി​​​ല​​​ട​​​ക്കം​​​ ​​​എ​​​ൺ​​​പ​​​തി​​​ല​​​ധി​​​കം​​​ ​​​അ​​​ക്കൗ​​​ണ്ടും​​​ 101​​​ ​​​സ്ഥാ​​​വ​​​ര,​​​ ​​​ജം​​​ഗ​​​മ​​​ ​​​സ്വ​​​ത്തു​​​ക്ക​​​ളു​​​മു​​​ള്ള​​​ത് ​​​സി.​​​പി.​​​എം​​​ ​​​മ​​​റ​​​ച്ചു​​​വ​​​ച്ച​​​താ​​​യി​​​ ​​​ഇ.​​​ഡി​​​ ​​​ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.​​​ ​​​ആ​​​ദാ​​​യ​​​ ​​​നി​​​കു​​​തി​​​ ​​​വ​​​കു​​​പ്പി​​​ന് ​​​ന​​​ൽ​​​കി​​​യ​​​ ​​​ക​​​ണ​​​ക്കി​​​ൽ​​​ ​​​കാ​​​ണി​​​ച്ച​​​ത് ​​​ഒ​​​രു​​​ ​​​കെ​​​ട്ടി​​​ടം​​​ ​​​മാ​​​ത്ര​​​മാ​​​ണ്.​​​ ​​​ഏ​​​ഴ് ​​​വ​​​സ്തു​​​ക്ക​​​ൾ​​​ ​​​വി​​​റ്റെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.​​​ ​​​ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​മ​​​ര​​​വി​​​പ്പി​​​ച്ച​​​ ​​​അ​​​ക്കൗ​​​ണ്ടി​​​ന്റെ​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​സ്രോ​​​ത​​​സ് ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ​​​ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ ​​​വ​​​കു​​​പ്പ് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ര​​​ഹ​​​സ്യ​​​ ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ളും​​​ ​​​ആ​​​സ്തി​​​ക​​​ളും​​​ ​​​ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ​​​ ​​​അ​​​വ​​​യു​​​ടെ​​​ ​​​സ്രോ​​​ത​​​സും​​​ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​ ​​​വ​​​രും.​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​കും​​​വ​​​രെ​​​ ​​​മ​​​ര​​​വി​​​പ്പി​​​ച്ച​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.​​​ ​​​വി​​​വി​​​ധ​​​ ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി​​​ 25​​​ ​​​കോ​​​ടി​​​യി​​​ല​​​ധി​​​കം​​​ ​​​നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​ഇ.​​​ഡി​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​ക​​​മ്മി​​​ഷ​​​നെ​​​ ​​​അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ ​​​വ​​​കു​​​പ്പി​​​നും​​​ ​​​കൈ​​​മാ​​​റി.

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്കാ​യി​ 140​ ​ലാ​പ്ടോ​പ്പും​ 300​ ​ക്യാ​മ​റ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ക്കൊ​ല്ലം​ ​മു​ത​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തു​ന്ന​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്കാ​യി​ 140​ ​ലാ​പ്ടോ​പ്പു​ക​ളും​ 300​ ​വെ​ബ് ​ക്യാ​മ​റ​ക​ളും​ 300​ ​ബ​യോ​മെ​ട്രി​ക് ​സ്കാ​ന​റു​ക​ളും​ ​വാ​ങ്ങാ​ൻ​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​സ​ർ​ക്കാ​ർ​ 2.08​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്നാ​യി​രി​ക്ക​ണം​ ​വാ​ങ്ങേ​ണ്ട​ത്.​ ​കോ​ളേ​ജു​ക​ളി​ലെ​ ​ക​മ്പ്യൂ​ട്ട​റു​ക​ളും​ ​പ​രീ​ക്ഷ​യ്ക്ക് ​ഉ​പ​യോ​ഗി​ക്കും.


സൈ​​​നി​​​ക​​​ ​​​-​​​ ​​​കേ​​​ന്ദ്രീ​​​യ​​​ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളിൽ
മ​​​ല​​​യാ​​​ളം​​​ ​​​മി​​​ഷ​​​ൻ​​​ ​​​ഭാ​​​ഷ​​​ ​​​പ​​​ഠി​​​പ്പി​​​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​കേ​​​ന്ദ്രീ​​​യ​​​ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ​​​യും​​​ ​​​സൈ​​​നി​​​ക​​​ ​​​സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും​​​ ​​​കു​​​ട്ടി​​​ക​​​ളെ​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​മി​​​ഷ​​​ൻ​​​ ​​​ഭാ​​​ഷ​​​ ​​​പ​​​ഠി​​​പ്പി​​​ക്കും.​​​ ​​​വി​​​വി​​​ധ​​​ ​​​കേ​​​ന്ദ്രീ​​​യ​​​ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ചു​​​മ​​​ത​​​ല​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​മി​​​ഷ​​​നെ​​​ ​​​ഏ​​​ൽ​​​പ്പി​​​ച്ച​​​ത്.
സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​ ​​​കു​​​ട്ടി​​​മ​​​ല​​​യാ​​​ളം​​​ ​​​എ​​​ന്ന​​​ ​​​ക്ള​​​ബ് ​​​രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ​​​ആ​​​ഴ്ച​​​യി​​​ൽ​​​ ​​​ര​​​ണ്ട് ​​​പീ​​​രി​​​യ​​​ഡ് ​​​വീ​​​തം​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​മി​​​ഷ​​​ൻ​​​ ​​​പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് ​​​മാ​​​ത്ര​​​മാ​​​യി​​​ ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ ​​​നീ​​​ല​​​ക്കു​​​റി​​​ഞ്ഞി​​​ ​​​എ​​​ന്ന​​​ ​​​കോ​​​ഴ്സാ​​​ണ് ​​​കേ​​​ന്ദ്രീ​​​യ​​​ ​​​-​​​ ​​​സൈ​​​നി​​​ക​​​ ​​​സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് ​​​വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.
പ​​​ത്താ​​​ക്ളാ​​​സ് ​​​തു​​​ല്യ​​​താ​​​ ​​​പ​​​രീ​​​ക്ഷ​​​യാ​​​യ​​​ ​​​നീ​​​ല​​​ക്കു​​​റി​​​ഞ്ഞി​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ഹ​​​യ​​​ർ​​​ ​​​ഡി​​​പ്ളോ​​​മ​​​ ​​​കോ​​​ഴ്സാ​​​ണ്.
പ​​​ത്താം​​​ക്ലാ​​​സ് ​​​പാ​​​സാ​​​കു​​​ന്ന​​​തോ​​​ടെ​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​മി​​​ഷ​​​ൻ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ​​​പ്ര​​​ത്യേ​​​കം​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും​​​ ​​​ന​​​ൽ​​​കും.​​​ ​​​നീ​​​ല​​​ക്കു​​​റി​​​ഞ്ഞി​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ത് ​​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പാ​​​ണ്.​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​പ്ര​​​ത്യേ​​​കം​​​ ​​​ഫീ​​​സ​​​ട​​​യ്ക്ക​​​ണം.​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​എ​​​ല്ലാ​​​ ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​പ​​​ഠി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ 2017​​​ൽ​​​ ​​​നി​​​യ​​​മം​​​ ​​​പാ​​​സ്സാ​​​ക്കി​​​യെ​​​ങ്കി​​​ലും​​​ ​​​കേ​​​ന്ദ്രീ​​​യ​​​ ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പ​​​ല​​​ ​​​സ്കൂ​​​ളു​​​ക​​​ളും​​​ ​​​ഇ​​​ത് ​​​ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​ഫോ​​​ൺ​​​-​​​ 72935​​​ 75138,​​​​​​​ 80789​​​ 20247,​​​​​​​ ​​​ഇ​​​-​​​ ​​​മെ​​​യി​​​ൽ​​​ ​​​-​​​ ​​​m​​​a​​​l​​​a​​​y​​​a​​​l​​​a​​​m​​​m​​​i​​​s​​​s​​​i​​​o​​​n​​​k​​​e​​​r​​​a​​​l​​​a01​​​@​​​g​​​m​​​a​​​i​​​l.​​​c​​​om

ഒ​ൻ​പ​താം​ക്ളാ​സു​കാ​ർ​ക്കും
​സേ​ ​പ​രീ​ക്ഷ​
തി​രു​വ​ന​ന്ത​പു​രം​:​ ഒ​ന്ന് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​ഓ​ൾ​ ​പാ​സും​ ​പ​ത്താം​ക്ളാ​സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​ർ​ഹ​ത​ ​ല​ഭി​ക്കാ​ത്ത​ ​ഒ​ൻ​പ​താം​ക്ളാ​സു​കാ​ർ​ക്ക് ​സേ​ ​പ​രീ​ക്ഷ​യ്ക്ക് ​അ​വ​സ​ര​വും​ ​ന​ൽ​കാൻ തീരുമാനം.​ ​മേ​യ് ​പ​ത്തി​ന​കം​ ​സ്കൂ​ൾ​ത​ല​ത്തി​ൽ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ത​യാ​റാ​ക്കി​യാ​ണ് ​സേ​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​സേ​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കേ​ ​പ​ത്തി​ലേ​ക്ക് ​പ്രൊ​മോ​ഷ​ൻ​ ​ല​ഭി​ക്കൂ.​ ​മൂ​ന്ന് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വ​രെ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും​ ​സേ​ ​പ​രീ​ക്ഷ.​ ​മ​തി​യാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​ഒ​ന്ന് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​ക്ളാ​സു​കാ​ർ​ക്ക് ​സ്കൂ​ൾ​ത​ല​ത്തി​ൽ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ത​യാ​റാ​ക്കി​ ​പ​രീ​ക്ഷ​ ​ന​ട​ത്ത​ണം.
അ​തേ​സ​മ​യം,​ ​ഒ​ന്ന് ​മു​ത​ൽ​ ​ഒ​മ്പ​തു​വ​രെ​ ​ക്ളാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​വി​ജ്ഞാ​ന​ശേ​ഷി​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​പ​ഠ​ന​പി​ന്തു​ണാ​ ​പ​രി​പാ​ടി​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ത​യ്യാ​റാ​ക്കി​യ​ ​മാ​ർ​ഗ​രേ​ഖ​ ​അ​നു​സ​രി​ച്ച്,​ ​ഏ​പ്രി​ൽ,​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​പ​ഠ​ന​പി​ന്തു​ണ​ ​ഉ​റ​പ്പാ​ക്കാ​നാ​ണ് ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശം.​ ​മേ​യ് ​അ​വ​സാ​നം​ ​വാ​ർ​ഷി​ക​പ​രീ​ക്ഷാ​ ​മാ​തൃ​ക​യി​ൽ​ ​നി​ല​വാ​ര​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​നി​ശ്ചി​ത​ ​നി​ല​വാ​രം​ ​കൈ​വ​രി​ക്കാ​തെ​ ​അ​ടു​ത്ത​ ​ക്ളാ​സി​ലെ​ത്തു​ന്ന​ ​കു​ട്ടി​ക്ക് ​പ​ഠ​ന​ ​ക്ളേ​ശം​ ​ഒ​ഴി​വാ​ക്കാ​നാ​ണി​ത്.​
​സ്കോ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കു​ട്ടി​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കും.​ ​ഒ​ന്ന് ​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​ക്ളാ​സു​ക​ളി​ൽ​ ​ഇ,​ ​ഒ​ൻ​പ​താം​ ​ക്ളാ​സി​ൽ​ ​ഡി,​ ​ഇ​ ​ഗ്രേ​ഡു​ക​ൾ​ ​നേ​ടി​യ​ ​കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ​പ​ദ്ധ​തി.

ശി​വ​ഗി​രി​യി​ൽ​ ​അ​വ​ധി​ക്കാ​ല​ ​ക്യാ​മ്പ്
ഇ​ന്ന് ​സ​മാ​പി​ക്കും

ശി​വ​ഗി​രി​ ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​അ​വ​ധി​ക്കാ​ല​ ​പ​ഠ​ന​ക്യാ​മ്പ് ​ഇ​ന്ന് ​സ​മാ​പി​ക്കും.​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​നി​ന്നു​മു​ള​ള​ 8​ ​മു​ത​ൽ​ 12ാം​ ​ക്ലാ​സ് ​വ​രെ​യു​ള​ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.
ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​മു​ൻ​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ,​ ​സ്വാ​മി​ ​ശി​വ​സ്വ​രൂ​പാ​ന​ന്ദ,​ ​ഗു​രു​ധ​ർ​മ്മ​പ്ര​ചാ​ര​ണ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ക്ലാ​സ് ​ന​യി​ച്ചു.
ഇ​ന്ന് ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​പ​ഠി​താ​ക്ക​ൾ​ക്കൊ​പ്പം​ ​ര​ക്ഷി​താ​ക്ക​ളും​ ​സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEXT BOOK KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.