SignIn
Kerala Kaumudi Online
Saturday, 27 April 2024 1.19 AM IST

നഗരസഭയ്‌ക്കും മലിനീകരണ നിയന്ത്രണ ബോർഡിനും രൂക്ഷ വിമർശനം ( ഡെക്ക് ) കൊച്ചി ഗ്യാസ് ചേംബറിൽ: ഹൈക്കോടതി

p

കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ വിഷപ്പുക കൊച്ചി നിവാസികളെ ഗ്യാസ് ചേംബറിലാക്കിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഖരമാലിന്യ സംസ്‌കരണത്തിലെ വീഴ്‌ചകൾക്ക് നഗരസഭയെയും മലിനീകരണ നിയന്ത്രണ ബോർഡിനെയും രൂക്ഷമായി വിമർശിച്ചു.

വിഷപ്പുക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വം നിറവേറ്റിയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നു വാക്കാൽ പറഞ്ഞ ഹൈക്കോടതി, തീപിടിത്തം മനുഷ്യ സൃഷ്‌ടിയാണോയെന്ന് ചോദിച്ചു. അന്വേഷണം തുടങ്ങിയെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് മറുപടി നൽകി.

നഗരസഭാ സെക്രട്ടറി ഹാജരായി

രാവിലെ ഹർജി പരിഗണിച്ചപ്പോൾ വിശദീകരണം നൽകാൻ ഒരു ദിവസം എ.ജി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഉച്ചയ്‌ക്കു ശേഷം കൊച്ചി നഗരസഭാ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദർ നേരിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ ഓൺലൈനിലും ഹാജരാകാൻ നിർദ്ദേശിച്ചു. ഹാജരായ ഇവരോടു പ്ളാന്റിലെ തീ അണയ്‌ക്കാനും വിഷപ്പുക പടരുന്നതു തടയാനും അടിയന്തര നടപടി ഹൈക്കോടതി ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷയായ ജില്ലാ കളക്ടർ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കോടതിയുടെ മുന്നറിയിപ്പ്

ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെ മാറ്റും

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം.

കോടതിയുടെ നിരീക്ഷണമുണ്ടാകും.

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും.

അന്വേഷണ സമിതി

തീപിടിത്തം അന്വേഷിക്കാൻ അഡി. ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, അഗ്നി സുരക്ഷാ വിദഗ്ദ്ധൻ എന്നിവരുടെ സമിതിക്ക് രൂപം നൽകിയെന്ന് എ.ജി കോടതിയെ അറിയിച്ചു.

കളക്ടർ ഇന്ന് ഹാജരാകണം

പ്രശ്നപരിഹാരം വിശദീകരിക്കാൻ കളക്ടർ രേണുരാജ്, നഗരസഭാ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ ഇന്നുച്ചയ്‌ക്ക് 1.45ന് നേരിട്ട് ഹാജരാകണം. നഗരസഭാ സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് നൽകണം. പ്രശ്നപരിഹാരത്തിന് നടപടി വേണം. ഓരാ ദിവസവും നിർണായകമാണ്. മാലിന്യ നിർമ്മാർജ്ജനത്തിലും കേരളം ഒന്നാമതാകണം. ഹ്രസ്വകാല - ദീർഘകാല പദ്ധതികൾ വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെക്കൂടി കക്ഷി ചേർത്തു. പലയിടത്തും തീപിടിത്തം ഉണ്ടാകുന്നുവെന്ന നഗരസഭാ സെക്രട്ടറിയുടെ വിശദീകരണം കോടതി തളളി. തുടർന്ന് വീഴ്ചയുണ്ടായതിൽ സെക്രട്ടറി ക്ഷമ പറഞ്ഞു.

ബ്ര​ഹ്മ​പു​ര​ത്തെ​ ​വി​ഷ​പ്പു​ക​:​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ങ്ങൾ

ഹൈ​ക്കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ങ്ങൾ
æ​ ​കാ​റ്റി​ന്റെ​ ​ദി​ശ​ ​മ​ന​സി​ലാ​ക്കി​ ​പ്ര​ശ്ന​ ​പ​രി​ഹാ​ര​ത്തി​ന് ​ന​ട​പ​ടി​യെ​ടു​ത്തോ?
æ​ ​മാ​ലി​ന്യം​ ​ക​ത്തു​ന്ന​തി​ന്റെ​ ​ആ​ഘാ​തം​ ​കു​റ​യ്ക്കാ​ൻ​ ​എ​ന്തു​ ​ന​ട​പ​ടി​യെ​ടു​ത്തു?
æ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​ന്റെ​ ​മേ​ൽ​നോ​ട്ടം​ ​വേ​ണ്ടി​യി​രു​ന്നി​ല്ലേ?
æ​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​എ​ത്ര​ ​ത​വ​ണ​ ​ബ്ര​ഹ്മ​പു​ര​ത്തു​ ​പോ​യി?
æ​ ​മാ​ലി​ന്യം​ ​അ​ശാ​സ്ത്രീ​യ​മാ​യി​ ​കൈ​കാ​ര്യം​ ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​എ​ന്തു​ ​ന​ട​പ​ടി​ക​ൾ?
æ​ ​തീ​കെ​ടു​ത്തു​ന്ന​വ​രു​ടെ​ ​സു​ര​ക്ഷ​ക്ക് ​എ​ന്തൊ​ക്കെ​ ​ചെ​യ്തു?
æ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ത്തി​ന് ​നൂ​ത​ന​ ​പ​ദ്ധ​തി​ക​ളു​ണ്ടോ?
æ​ ​ഹ​രി​ത​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വു​ക​ൾ​ ​ന​ഗ​ര​സ​ഭ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തെ​ന്തി​നാ​ണ്?
æ​ ​വാ​യു​വി​ന്റെ​ ​ഗു​ണ​നി​ല​വാ​രം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​എ​ന്തു​ ​സം​വി​ധാ​നം​ ?
æ​ ​ബ്ര​ഹ്മ​പു​ര​ത്തെ​ ​തീ​യു​ടെ​ ​പ്ര​ത്യാ​ഘാ​തം​ ​എ​ന്താ​ണെ​ന്ന് ​പ​രി​ശോ​ധി​ച്ചോ?


æ​ ​ഇ​ന്നു​ച്ച​യോ​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​കും​ ​:​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി
300​ ​പേ​രെ​ ​തീ​കെ​ടു​ത്താ​ൻ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്നു​ച്ച​യോ​ടെ​ ​തീ​യും​ ​പു​ക​യും​ ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​കും.​ ​തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​ബ്ര​ഹ്മ​പു​ര​ത്തു​ ​പോ​യി.​ ​വൈ​ദ്യു​തി​ ​ക​ണ​ക്ഷ​ൻ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​മോ​ട്ടോ​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ല.​ ​ഇ​ത് ​തീ​ ​അ​ണ​യ്ക്കാ​ൻ​ ​ത​ട​സ​മാ​യി.

ബ്ര​ഹ്മ​പു​രം​ ​പു​ക​ഞ്ഞു​ത​ന്നെ

കൊ​ച്ചി​​​:​ ​ബ്ര​ഹ്മ​പു​രം​ ​മാ​ലി​​​ന്യ​പ്ളാ​ന്റി​​​ൽ​ ​തീ​ ​നി​​​യ​ന്ത്രി​​​ക്കാ​നാ​യെ​ങ്കി​​​ലും​ ​ക​ന​ത്ത​ ​പു​ക​യ​ട​ങ്ങു​ന്നി​​​ല്ല.​ ​രാ​ത്രി​​​യി​​​ൽ​ ​ഉ​യ​രു​ന്ന​ ​പു​ക​ ​പു​ല​ർ​ച്ചെ​വ​രെ​ ​കി​​​ലോ​മീ​റ്റ​റു​ക​ൾ​ ​ദൂ​ര​ത്തി​​​ൽ​ ​മൂ​ട​ൽ​മ​ഞ്ഞു​പോ​ലെ​ ​പ​ട​രു​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​രാ​വി​​​ലെ​യും​ ​ന​ഗ​ര​ത്തി​​​ലും​ ​തൃ​പ്പൂ​ണി​​​ത്തു​റ,​ ​പ​ശ്ചി​​​മ​കൊ​ച്ചി​​,​ ​മ​ര​ട്,​ ​ഇ​ട​പ്പ​ള്ളി​​​ ​പ്ര​ദേ​ശ​ങ്ങി​​​ലും​ ​ഇ​താ​യി​​​രു​ന്നു​ ​അ​വ​സ്ഥ.​ ​കാ​ര്യ​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​റി​​​പ്പോ​ർ​ട്ട് ​ചെ​യ്തി​​​ട്ടി​​​ല്ല.​ ​ഇ​ന്നു​മു​ത​ൽ​ ​രാ​ത്രി​​​ ​മു​ഴു​വ​ൻ​ ​പ്ര​വ​ർ​ത്തി​​​ക്കാ​ൻ​ ​അ​ഗ്നി​​​ശ​മ​ന​ ​സേ​ന​ ​തീ​രു​മാ​നി​​​ച്ചി​​​ട്ടു​ണ്ട്.​ ​ഷി​​​ഫ്റ്റ് ​അ​ടി​​​സ്ഥാ​ന​ത്തി​​​ൽ​ ​സേ​നാം​ഗ​ങ്ങ​ളെ​ ​വി​​​ന്യ​സി​​​ക്കും.​ ​ഇ​തി​​​നു​ള്ള​ ​സം​വി​​​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കാ​ൻ​ ​അ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​നും​ ​ജി​​​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​​​നും​ ​നി​​​ർ​ദേ​ശം​ ​ന​ൽ​കി​​.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​മു​ത​ൽ​ ​ര​ണ്ട് ​വ​രെ​ ​വ്യോ​മ,​ ​നാ​വി​​​ക​ ​സേ​ന​ക​ളു​ടെ​ ​ര​ണ്ട് ​വീ​തം​ ​ഹെ​ലി​​​കോ​പ്റ്റ​റു​ക​ൾ​ ​പു​ക​യു​ന്ന​ ​മാ​ലി​​​ന്യ​ക്കൂ​ന​ക​ളി​​​ൽ​ ​വെ​ള്ള​മൊ​ഴി​ച്ചു.

ബ്ര​ഹ്മ​പു​രം​ ​പ്ളാ​ന്റി​ന് ​ലൈ​സ​ൻ​സി​ല്ല

സ്വ​ന്തം​ ​ലേ​ഖിക

കൊ​ച്ചി​:​ബ്ര​ഹ്മ​പു​രം​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ളാ​ന്റ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​യാ​തൊ​രു​ ​ലൈ​സ​ൻ​സും​ ​ഇ​ല്ലാ​തെ.​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡി​ന്റെ​ ​(​പി.​സി.​ബി​ ​)​ ​ലൈ​സ​ൻ​സ് ​കാ​ലാ​വ​ധി​ 2010​ൽ​ ​അ​വ​സാ​നി​ച്ച​താ​ണ്.​ ​പി​ന്നെ​ ​മൂ​ന്നു​ ​വ​ർ​ഷം​ ​താ​ത്കാ​ലി​ക​ ​ലൈ​സ​ൻ​സി​ൽ​ ​തു​ട​ർ​ന്നു.
പി​ന്നീ​ട് ​പ​ല​വ​ട്ടം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പി.​സി.​ബി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​ത്ത​തി​നാ​ൽ​ ​ലൈ​സ​ൻ​സ് ​പു​തു​ക്കി​യി​ല്ല.
പ്ളാ​ന്റ് ​പൂ​ട്ടാ​ൻ​ ​പി.​സി.​ബി​ക്ക് ​അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും​ ​ന​ഗ​ര​വും​ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും​ ​മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​കു​മെ​ന്ന​ ​കാ​ര​ണ​ത്താ​ലാ​ണ് ​പി​ൻ​മാ​റി​യ​തെ​ന്ന് ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ​റ​ഞ്ഞു.

17​ ​കോ​ടി​ ​പിഴ
പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് ​കോ​ർ​പ്പ​റേ​ഷ​ന് ​ദേ​ശീ​യ​ ​ഹ​രി​ത​ ​ട്രൈ​ബ്യൂ​ണ​ൽ​ ​(​എ​ൻ.​ജി.​ടി​)​ 2016​ൽ​ ​മൂ​ന്നു​ ​കോ​ടി​ ​പി​ഴ​യി​ട്ടി​രു​ന്നു.​ 2017​ൽ​ 14​ ​കോ​ടി​ ​പി​ഴ​ ​കൂ​ടി​ ​ചു​മ​ത്തി.​ ​ഈ​ ​കേ​സു​ക​ളി​ലെ​ല്ലാം​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്നു​ ​ല​ഭി​ച്ച​ ​സ്റ്റേ​യു​ടെ​ ​ബ​ല​ത്തി​ലാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഇ​ത്ര​കാ​ല​വും​ ​പി​ടി​ച്ചു​നി​ന്ന​ത്.
ബ്ര​ഹ്മ​പു​ര​ത്തെ​ ​നി​യ​മ​ ​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യെ​ ​പ്രോ​സി​ക്യൂ​ട്ട് ​ചെ​യ്യാ​ൻ​ 2020​ൽ​ ​എ​ൻ.​ജി.​ടി​ ​ഉ​ത്ത​ര​വി​ട്ടു.​ ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​പി.​സി.​ബി​ ​ചെ​യ​ർ​മാ​നും​ ​മെം​‌​ബ​ർ​ ​സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ​ ​ശി​ക്ഷാ​വി​ധി​ക​ളു​ണ്ടാ​കു​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടും​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല.​ ​പ​ല​ ​ത​വ​ണ​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ​പി.​സി.​ബി​യു​ടെ​ ​വാ​ദം.
മേ​യി​ൽ​ ​ബ​യോ​മൈ​നിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്കും​ ​സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​എ​ൻ.​ജി.​ടി​ ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.
ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​പു​തി​യ​ ​ജൈ​വ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ളാ​ന്റ് ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ​പി.​സി.​ബി​ ​നോ​ട്ടീ​സു​ക​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കാ​തി​രു​ന്ന​ത്.
ടി.​കെ.​ ​അ​ഷ്റ​ഫ്,
ഹെ​ൽ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാൻ
​തീ​പി​ടി​ത്തം​ ​അ​ന്വേ​ഷ​ണം
സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​കെ.​സേ​തു​രാ​മ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ബ്ര​ഹ്മ​പു​രം​ ​തീ​പി​ടി​ത്തം​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​തൃ​ക്കാ​ക്ക​ര​ ​എ.​സി.​പി.​ ​പി.​വി.​ബേ​ബി​ക്കാ​ണ് ​ചു​മ​ത​ല.​ ​തെ​ളി​വു​ ​ശേ​ഖ​ര​ണം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​തീ​ ​അ​ണ​ഞ്ഞ​ ​ശേ​ഷം​ ​അ​ന്വേ​ഷ​ണം​ ​ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.