SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.55 PM IST

ബ്രഹ്മപുരം: വിദഗ്ദ്ധസംഘം അന്വേഷിക്കുന്ന വിഷയങ്ങൾ

brahmapuram

തിരുവനന്തപുരം: ബ്രഹ്മപുരം സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കുന്ന വിദഗ്ദ്ധസംഘം അന്വേഷിക്കുന്ന വിഷയങ്ങൾ.

1. തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങൾ

2. ഭാവിയിൽ തീപിടിത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ

3. നിലവിലെ ഖരമാലിന്യ സംസ്‌കരണമാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ സ്ഥലം എത്രത്തോളം അനുയോജ്യം

4. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടു

5. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ ഉത്തരവാദികളാര്

6. വിൻഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാനുണ്ടാക്കിയ ഉടമ്പടിയിൽ പിഴവുകളുണ്ടോ

7. കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നോ. ഉത്തരവാദിത്വമാർക്ക് പ്രവൃത്തിയിൽ ന്യൂനതകൾ ചൂണ്ടിക്കാണിച്ചിരുന്നോ

8. ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിക്കാൻ കരാറുകാർ സ്വീകരിച്ച നടപടികൾ

9• മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി ഇവിടെയെത്താൻ കാരണം.

10• നിലവിലെ വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങൾ.

11• വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥയ്ക്കും നടത്തിപ്പിലെ വീഴ്ചകൾക്കും ഉത്തരവാദികൾ.

12• മുൻകാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.

13• ബയോ റെമഡിയേഷൻ പ്രക്രിയക്കുള്ള കരാർ പ്രകാരം കോർപ്പറേഷന്റെയും കരാറുകാരുടെയും ചുമതലകൾ എത്രത്തോളം പാലിച്ചു.

14• കൊച്ചി കോർപ്പറേഷൻ പരിധിക്കുള്ളിൽ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം. കരാറുകാരുടെ പ്രവർത്തനം വിലയിരുത്തിയതെങ്ങനെ. തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണം. പരിഹരിക്കാനെടുത്ത നടപടികൾ.

15• വലിയ തോതിലുള്ള ഖരമാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങളിൽ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കൽ എത്രത്തോളം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.