ചെറുകിട നിർമ്മാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി
തിരുവനന്തപുരം : പുതിയ കെട്ടിട പെർമിറ്റ് ഫീസിൽ ജനത്തിന്റെ കൈ പൊള്ളും. ചെറുകിട നിർമ്മാണങ്ങൾ 80 മീ.സ്ക്വയറാക്കി (860.8 സ്ക്വയർ ഫീറ്റ്) നിജപ്പെടുത്തിയതോടെ സാധാരണക്കാർ ഉൾപ്പെടെ പുതിയ വർദ്ധനവിന്റെ പരിധിയിൽ ഉൾപ്പെടും. നേരത്തെ 150 മീ. സ്ക്വയർ വരെ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നു. പെർമിറ്റ് ഫീസിൽ ഏറ്റവും കൂടുതൽ വർദ്ധന കോർപ്പറേഷനുകളിലാണ്.
നേരത്തെ 150 മീ.സ്ക്വയർ വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 80 മീ.സ്ക്വയർവരെ 15രൂപയും (ഒരു മീ.സ്ക്വയറിന്) 81മുതൽ 150വരെ 100രൂപയുമാക്കി. 151 മുതൽ 300 വരെ 150രൂപയും 300ന് മുകളിൽ 200 രൂപയുമാണ് പുതുക്കിയ ഫീസ്.
ഇതോടെ ശരാശരി 1000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നയാൾക്ക് 750 രൂപ ആയിരുന്നിടത്ത് 10,000രൂപ പെർമിറ്റ് ഫീസായി നൽകണം. ഈ തുകയുടെ 5 ശതമാനം വീതം സർവീസ് ചാർജും സെയിൽസ് ടാക്‌സും നൽകണം.
മുനിസിപ്പാലിറ്റികളിൽ താമസത്തിനുള്ള കെട്ടിടങ്ങൾക്ക് 80 മീ. സ്ക്വയർ വരെ 10 രൂപയും 81 മുതൽ 150വരെ 70 രൂപ,151മുതൽ 300വരെ 120രൂപ, 300ന് മുകളിൽ 200 രൂപ എന്നിങ്ങനയാണ് വർദ്ധന. പഞ്ചായത്തുകളിലെ താമസത്തിനുള്ള കെട്ടിടങ്ങൾക്ക് 80മീ.സ്ക്വയർവരെ 7രൂപയും 81മുതൽ 150വരെ 50രൂപ,151മുതൽ 300വരെ 100രൂപ, 300ന് മുകളിൽ 150രൂപ എന്നിങ്ങനയാണ് വർദ്ധിപ്പിച്ചത്.
വ്യവസായംവാണിജ്യം
മറ്റു കെട്ടിടങ്ങൾ
കോർപ്പറേഷൻ
വ്യവസായം
80 മീ. സ്ക്വയർവരെ.......15രൂപ
81 മുതൽ150വരെ...120രൂപ
151മുതൽ 300വരെ...150രൂപ
300ന് മുകളിൽ..........200രൂപ
വാണിജ്യം
80 മീ.സ്ക്വയർവരെ.......20രൂപ
81 മുതൽ150വരെ.....100രൂപ
151മുതൽ 300വരെ...170രൂപ
300ന് മുകളിൽ...........300രൂപ
മറ്റുള്ളവ
80 മീ.സ്ക്വയർവരെ.......15രൂപ
81 മുതൽ150വരെ.....100രൂപ
151മുതൽ 300വരെ...150രൂപ
300ന് മുകളിൽ...........300രൂപ
മുൻസിപ്പാലിറ്റി
വ്യവസായം
80 മീ.സ്ക്വയർവരെ.......10രൂപ
81 മുതൽ150വരെ.....70രൂപ
151മുതൽ 300വരെ...120രൂപ
300ന് മുകളിൽ..........200രൂപ
വാണിജ്യം
80 മീ.സ്ക്വയർവരെ.......15രൂപ
81 മുതൽ150വരെ.....90രൂപ
151മുതൽ 300വരെ...150രൂപ
300ന് മുകളിൽ...........250രൂപ
മറ്റുള്ളവ
80 മീ.സ്ക്വയർവരെ.......10രൂപ
81 മുതൽ150വരെ.....70രൂപ
151മുതൽ 300വരെ...120രൂപ
300ന് മുകളിൽ...........200രൂപ
പഞ്ചായത്ത്
വ്യവസായം
80 മീ.സ്ക്വയർവരെ.......7രൂപ
81 മുതൽ150വരെ.....50രൂപ
151മുതൽ 300വരെ...100രൂപ
300ന് മുകളിൽ...........150രൂപ
വാണിജ്യം
80 മീ.സ്ക്വയർവരെ.......10രൂപ
81 മുതൽ150വരെ.....70രൂപ
151മുതൽ 300വരെ....150രൂപ
300ന് മുകളിൽ...........200രൂപ
മറ്റുള്ളവ
80 മീ.സ്ക്വയർവരെ.......7രൂപ
81 മുതൽ150വരെ.....50രൂപ
151മുതൽ 300വരെ...100രൂപ
300ന് മുകളിൽ...........150രൂപ
അപേക്ഷാ ഫീസ് 300
മുതൽ 5000വരെ
കെട്ടിട്ട പെർമിറ്റിനുള്ള അപേക്ഷാ ഫീസും കുത്തനേ കൂട്ടി. 100 മീറ്റർ സ്ക്വയർ വരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ 30 രൂപയിൽ നിന്ന് 300 രൂപയായാണ് ഉയർത്തിയത്. 101 മുതൽ 300 സ്‌ക്വയർ മീറ്റർ വരെ 1000രൂപയായും വർദ്ധിച്ചു. 300 സ്ക്വയർ മീറ്ററിന് മുകളിൽ പഞ്ചായത്തിൽ 3000 രൂപയും മുൻസിപ്പാലിറ്റിയിൽ 4000 രൂപയും കോർപ്പറേഷനിൽ 5000രൂപയായും വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |