
തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ്‌ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ആറ്റിങ്ങൾ ഇളമ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥാണ് (17) മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ സിദ്ധാർത്ഥിനെ കണ്ടത്. വീട്ടുകാരുമായുള്ള തർക്കത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൾ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |